കളമശ്ശേരി സ്‌ഫോടനം; കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു: മുഖ്യമന്ത്രി

കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തില്‍ പരുക്കേറ്റ് 41 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും അഞ്ച് പേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റ നാല് പേരെ ഡിസ്ചാർജ് ചെയ്‌തെന്നും 17 പേര്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:കളമശ്ശേരി സ്ഫോടനം; ആശുപത്രിയിൽ എത്തുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്നും സംഭവത്തില്‍ അന്വേഷണ ചുമതല ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്കാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നും നിയമപരമായ കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ നടക്കുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ALSO READ:കളമശ്ശേരി സ്ഫോടനം; ആശുപത്രിയിൽ എത്തുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

തെറ്റായ പ്രചാരണം ആര് നടത്തിയാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ചിലർ പ്രത്യേക ലക്ഷ്യം വെച്ച് വ്യാജ പ്രചാരണം നടത്തുന്നുവെന്നും വര്‍ഗീയതയ്‌ക്കെതിരായ നിലപാടാണ് കേരളം എന്നും സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News