രാജ്യത്ത് ആര്‍എസ്എസ് നടത്തുന്നത് ഹിറ്റ്‌ലറുടെ ആശയം: ആഞ്ഞടിച്ച് മുഖ്യമന്ത്രി

രാജ്യത്ത് ആര്‍എസ്എസ് നടത്തുന്നത് ഹിറ്റ്‌ലറുടെ ആശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് ആര്‍ഷഭാരത സംസ്‌കാരവുമായി ബന്ധമില്ല. ഹിറ്റ്ലര്‍ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചത് മുസ്ലീമുകളേയും ക്രിസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരെയും ആണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ഭരണഘടന ഉണ്ടാക്കുന്ന കാലത്തുതന്നെ അതിനെ തള്ളിപ്പറഞ്ഞവരാണ് ആര്‍എസ്എസ്.ആര്‍എസ്എസിന് സ്വാധീനമുള്ള പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ആ നയങ്ങള്‍ നടപ്പാക്കുന്നു. ആര്‍എസ്എസ് ആര്‍ഷഭാരതമാണ് നടപ്പാക്കുന്നതെന്ന് പറയുന്നു. എന്നാല്‍ അവരുടെ ആശയങ്ങള്‍ക്ക് ഹിറ്റ്‌ലറുമായാണ് ബന്ധമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലീം ജനങ്ങളെ രാജ്യത്തുനിന്നും നിഷ്‌കാസനം ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രം. മുസ്ലീം നാമധാരികള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് പറയുന്നത് രാജ്യത്തെ സാംസ്‌കാരികമായി തകര്‍ക്കാനാണ്. അഭയാര്‍ത്ഥികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിയ്ക്കുകയാണ് ഇന്ത്യയിലെ ബിജെപി സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News