പലസ്തീനിൽ നടക്കുന്നത് വംശഹത്യ; സംഘപരിവാറും സയണിസ്റ്റുകളും തമ്മിൽ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി

cm on gaza

പലസ്തീനിൽ വംശഹത്യയാണ് നടക്കുന്നതെന്നും സംഹരിക്കാൻ ഒരുങ്ങി ഇറങ്ങിയിക്കുകയാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ സി എച്ച് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീനെതിരായ നെറികേടിനൊപ്പം അമേരിക്കൻ സാമ്രാജ്യത്വം നിൽക്കുന്നു. നിഷ്പക്ഷത എന്ന് പറഞ്ഞ് ഇസ്രയേലിനൊപ്പം നിൽക്കുകയാണ് ഇന്ത്യ. ഇസ്രയേലുമായി ഇന്ത്യ ആയുധക്കച്ചവടം നടത്തുകയാണ്. വംശഹത്യ നടത്തുന്ന ഇസ്രയേലിന് വേണ്ടി ആയുധം നിർമ്മിക്കുന്നവരായി ഇന്ത്യ മാറി. ഇസ്രയേലുമായി പല രാജ്യങ്ങളും ആയുധക്കച്ചവടം അവസാനിപ്പിച്ചിട്ടും ഇന്ത്യ അത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറും സയണിസ്റ്റുകളും തമ്മിൽ വ്യത്യാസമില്ല. അമേരിക്കയെ പ്രീണിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ആത്മാഭിമാനം അമേരിക്കയ്ക്ക് അടിയറ വച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; കുവൈത്തിൽ സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News