ബഹുജനങ്ങളെ അണിനിരത്തും; ‘മാലിന്യമുക്തം നവകേരളം’ പദ്ധതി ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി

cm pinarayi vijayan

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി മാലിന്യമുക്തം നവകേരളം പദ്ധതി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം തീരുമാനിച്ചു. വാർഡിലെ നിർവഹണ സമിതികൾ ചേർന്നാവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറകടർമാർ തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ച് നിർവഹണ സമിതികൾ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരുടെ നൂതന സാങ്കേതിക വിദ്യകൾക്ക് സാങ്കേതിക അനുമതി ലഭ്യമാക്കാനുള്ള കാലതാമസം പരിഹരിക്കുന്നതിന് ശുചിത്വമിഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്‍റ് പ്രോജക്റ്റ് എന്നിവയുടെ തീരുമാനങ്ങൾ ത്വരിതപ്പെടുത്തും.

also read; മുനമ്പം വിഷയം; ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍

ദ്രവമാലിന്യ സംസ്കരണത്തിന് പബ്ലിക് പ്രൈവറ്റ് പാർട്‌ണർഷിപ്പ് സുഗമമായി നടപ്പിലാക്കാനും പരിപാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. മൂന്നാർ ഗ്രീൻകോറിഡോർ പോലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത പദ്ധതികൾക്ക് സർക്കാർ അനുമതി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കും. ഇത്തരം അപേക്ഷകളില്‍ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി രണ്ടാഴ്ച്ചയ്ക്കകം അനുമതി നൽകണമെന്നും യോഗം തീരുമാനിച്ചു.

സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനത്തിന്‍റെ മുന്നൊരുക്കങ്ങളും വിലയിരുത്തി. അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങള്‍, എന്നിവ നൂറു ശതമാനം ഹരിതമാക്കുന്നതിന്‍റെ പ്രഖ്യാപനം 2025 മാർച്ച് 30നകം നടക്കും.

also read; ഒരു ദിവസം 8 കമ്പനികൾ പ്രവർത്തനം ആരംഭിക്കുന്നു; സന്തോഷവിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്

2025 ജനുവരി 26 ന് ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെയും നഗരങ്ങളെ സമ്പൂർണ ശുചിത്വവും ഭംഗിയുള്ളതുമായ ടൗണായി പ്രഖ്യാപിക്കലും അതേ ദിവസം നടക്കും. യോഗത്തില്‍ മന്ത്രി എംബി രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, നവകേരള കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ടി എന്‍ സീമ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here