‘തൊഴിലില്ലായ്മ കുറിച്ചുള്ള യഥാർത്ഥ വസ്തുത പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല’ ; മുഖ്യമന്ത്രി പിണറായി വിജയൻ

cm pinarayivijayan

ആനത്തലവട്ടം ആനന്ദൻ അനുസ്മരണ യോഗത്തിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികളുടെ അവശതകൾ പരിഹരിക്കുന്നത് വലിയ ഇടപെടൽ നടത്തിയ വ്യക്തിയാണ് ആനന്ദൻ എന്നും , മേഖല സാധാരണ കയർ ആണെങ്കിലും എല്ലാ മേഖലയെ സംബന്ധിച്ചും ധാരണ ഉള്ള വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കയർ മേഖലയെ കൂടുതൽ ശക്തി പെടുത്തുന്നതിന് വലിയ സംഭാവനകൾ നൽകി.മേഖലയിൽ തിരുത്തപ്പെടേണ്ട കാര്യങ്ങളിൽ കൃത്യമായ അഭിപ്രായം പറയും.തിരുത്തേണ്ടത് തിരുത്തി പോകുന്ന നിലപാട് ഉള്ളയാൾ ആണ് അദ്ദേഹം. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ തോതിൽ അദ്ദേഹത്തിന്റെ സേവനം ലഭിച്ചുവെന്ന് മുഖ്യമന്ത്രി അനുസ്‌മരണ യോഗത്തിൽ പറഞ്ഞു.

അതേസമയം തൊഴിലില്ലായ്മ സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവും മുഖ്യമന്ത്രി ഉയർത്തി. കേന്ദ്രസർക്കാർ ആഘോഷമാക്കി നടത്തുന്ന തൊഴിൽ മേളകൾ എത്രമാത്രം തട്ടിപ്പാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ കുറിച്ചുള്ള യഥാർത്ഥ വസ്തുത പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ഓരോ വർഷവും ഒരുകോടി ആളുകൾ വീതം തൊഴിൽ സേനയിലേക്ക് എത്തുന്നു. എത്ര ഭീകരമായ അവസ്ഥയാണ്. ഇതിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ ആണ് ഏറ്റവും രൂക്ഷം. മുഖ്യമന്ത്രി പറഞ്ഞു.

ALSO READ : ‘വാർത്താപ്രക്ഷേപണ രംഗത്ത് തനതായ വ്യക്തിത്വം പുലർത്തിയ മാധ്യമപ്രവർത്തകൻ’ ; എം. രാമചന്ദ്രൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

ഒരു വർഷത്തിനുള്ളിൽ 3% തൊഴിലില്ലായ്മ വർധിച്ചു . പ്രൊഫഷണൽ മേഖലയിലെ അവസ്ഥയാണ് കുറച്ചു ദിവസം മുൻപ് വാർത്തയായത്. എത്രമാത്രം തൊഴിൽ വേട്ടയ്ക്കാണ് ആ യുവതി ഇരയായത്. ഇന്നത്തെ കാലത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസം ആണിത്. എല്ലാവരും ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകുന്നു. സൈന്യത്തിൽ കോടിക്കണക്കിന് യുവാക്കളുടെ പ്രതീക്ഷ അസ്തമിക്കുകയാണ് . കരാർ ജീവനക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ തൊഴിൽ മേഖല നേരിടുന്നത്.മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലെടുക്കാൻ വേണ്ട ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഭക്ഷണം പോലും കണ്ടെത്താനുള്ള വരുമാനം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഈ ഘട്ടത്തിൽ മറ്റുതര ക്ഷേമ നടപടികൾ സ്വീകരിച്ച് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടത്. എന്നാൽ നേരെ മറിച്ചുള്ള സമീപനമാണ് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നത്. ഊതി പെരുപ്പിച്ച കണക്കുകൾ പുറത്തു വിടുകയും അതിന്റെ ഭാഗമായി വലിയ പ്രചരണം അഴിച്ചു വിടുകയും ചെയ്യുകയാണ്. ഒരു ഭാഗം മറച്ചുവെച്ച് കൊണ്ടാണ് കേന്ദ്രസർക്കാർ കണക്കുകൾ പുറത്തുവിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News