‘പാലക്കാടിനെ അവഗണിച്ചു, കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ നിലപാടില്ല’, കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

പാലക്കാടിനെ കേന്ദ്രസർക്കാർ അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്രത്തിന് നിലപാടില്ലെന്നും, കോച്ച് ഫാക്ടറി വേണമെന്ന് പറയുന്നവരാകണം ജനപ്രതിനിധിയെന്നും പാലക്കാട് വെച്ച് നടന്ന എ വിജയരാഘവന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘മദര്‍ തെരേസയുടെ പ്രതിമ അടിച്ചുതകര്‍ത്തു, സ്‌കൂള്‍ മാനേജരെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു’, തെലങ്കാനയിൽ ഹനുമാൻ സാമീസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

‘രാജ്യത്തിൻ്റെ നിലനിൽപ്പാണ് ഈ തെരഞ്ഞെടുപ്പ്. കർഷകരെ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കർഷക പ്രക്ഷോഭം രാജ്യത്ത് ശക്തമായതോടെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു കേന്ദ്ര സർക്കാരിന്. ബെമൽ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധിച്ചത് എൽ ഡി എഫ് ആണ്. ബെമൽ വിൽപ്പനയുടെ ഭാഗമായി കോൺഗ്രസിനും ബിജെപിക്കും കോഴ ലഭിച്ചു’, മുഖ്യമന്ത്രി പറഞ്ഞു.

‘പൊതുമേഖല സ്ഥാനങ്ങളെല്ലാം ബിജെപി സ്വകാര്യവത്കരിച്ചു. സഹകരണ മേഖലയെ മോദി അധിക്ഷേപിക്കുകയാണ്. എന്നാൽ കേരളത്തിലാകട്ടെ കേരളത്തിലെ സഹകരണ മേഖല നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്തെങ്കിലും തെറ്റു സംഭവിച്ചാൽ അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, മോദി സിപിഐഎം കൊള്ളയടിക്കുന്നുവെന്നാണ് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞത്?’, മുഖ്യമന്ത്രി ചോദിച്ചു.

ALSO READ: ‘ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിൽ’, ഇതേക്കുറിച്ച് ആളുകളെ അറിയിക്കാനാണ് അങ്ങനെ ചെയ്തതെന്ന് ഫഹദ്

‘ഗുജറാത്തിലെ സഹകരണ മേഖലയുടെ അവസ്ഥ മോദിക്ക് അറിയാമല്ലോ? എല്ലാം മോദി തകർത്തില്ലേ? കരുവന്നൂർ ബാങ്കിനെക്കുറിച്ച് മോദിക്ക് വലിയ വേവലാതിയാണുള്ളത്. തട്ടിപ്പ് നടത്തിയവർക്കെതിരെ സർക്കാർ നടപടി എടുത്തിട്ടുണ്ട്. അതിന് മുകളിലൊന്നും ഇ ഡി കണ്ടെത്തിയിട്ടില്ല’, മുഖ്യമന്ത്രി പറഞ്ഞു.

‘പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് എംപിമാർ മിണ്ടിയില്ല. ദില്ലിയിൽ പ്രതിഷേധിച്ചത് എൽഡിഎഫ് ആണ്. രാഹുലിന് കോൺഗ്രസിനെ വിമർശിക്കുന്നതിൽ പരിഭവവുമുണ്ട്. എന്നാൽ ഞങ്ങൾ കോൺഗ്രസിൻ്റെ തെറ്റിനെയാണ് ചൂണ്ടികാണിക്കുന്നത്. കോൺഗ്രസ് പ്രകടനപത്രികയിൽ ഒന്നുമില്ല. പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യുമെന്ന് പോലും പ്രകടനപത്രികയിൽ ഇല്ല’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News