നവകേരള ബസിന് മുന്നിൽ ചിലർ ചാടി വീഴാൻ ചിലർ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെയാണ് പോലീസ് തടഞ്ഞതെന്നും, തൻ്റെ അംഗരക്ഷകർ ചെയ്യുന്നത് അവരുടെ ഡ്യുട്ടിയാണെന്നും കായംകുളത്തെ നവകേരള സദസിന്റെ വേദിയിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ മേഖല ആവേശത്തോടെ നവകേരള സദസ്സിനെ വരവേൽക്കുന്നുവെന്നും മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയ പദ്ധതികൾ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: പഴംപൊരിക്ക് രുചിയില്ലെന്ന് പറഞ്ഞ് കത്തിക്കുത്ത്; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി
‘കേന്ദ്ര വിവേചനത്തിനെതിരെ ഒന്നിച്ച് നിൽക്കാൻ നാടിന് കഴിയണം. പ്രതിപക്ഷം അതിനനുസരിച്ച് നിലപാട് എടുക്കണം. പ്രതിപക്ഷ നിലപാടിനെ ചെറുതായെങ്കിലും വിമർശിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണം മണൽ അടിഞ്ഞുകൂടുന്നത് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് യു ഡി എഫ് ഭരണകാലത്ത് മണൽ നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഐ ആർ ഇ എല്ലി ന് മണൽ നീക്കാൻ അന്ന് അനുമതി നൽകി. യു ഡി എഫ് ഭരണകാലത്താണ് ഈ തീരുമാനം എടുത്തത്. എൽ ഡി എഫ് സർക്കാർ കെ എം എം എല്ലിന് കരാർ നൽകി. ഒരു സ്വകാര്യ സ്ഥാപനത്തിനും മണലെടുക്കാൻ അനുമതി നൽകിയിട്ടില്ല’, മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here