“പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജന്‍സികള്‍ വലവീശി പിടിക്കുന്നു, അതിലൂടെ അഴിമതിക്കാരെന്ന് ചിത്രീകരിക്കുന്നു; അത് ബിജെപിയുടെ അജണ്ട”: മുഖ്യമന്ത്രി

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ് രണ്ട് മുഖ്യമന്ത്രിമാരുടെ ജയിലിലടയ്ക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജന്‍സികള്‍ വലവീശി പിടിക്കുകയാണ് അതിലൂടെ അന്വേഷണ ഏജന്‍സികള്‍ അവരെ അഴിമതിക്കാരെന്ന് ചിത്രീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ബിജെപിയുടെ അജണ്ടയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിത്തേര്‍ത്തു.

കോണ്‍ഗ്രസിതര നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് അതിനെ അനുകൂലിക്കുന്നുവെന്നും കെജ്രിവാളിന്റെ കേസ് ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ നില കേരളത്തിൽ കോൺഗ്രസ് ശക്തമായി തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News