മദ്യത്തിലും മയക്കുമരുന്നിലും കുഞ്ഞുങ്ങൾ അകപ്പെടാതെ നോക്കണം, അതിനെതിരായ പ്രചാരണം കൂടിയാക്കണം കല; കലോത്സവ വേദിയിൽ മുഖ്യമന്ത്രി

മദ്യത്തിനും മയക്കുമരുന്നിനും കുഞ്ഞുങ്ങൾ അകപ്പെടാതെ നോക്കണമെന്ന് കലോത്സവ വേദിയിൽ മുഖ്യമന്ത്രി. അതിനെതിരായ പ്രചാരണം കൂടിയാക്കണം കലയെന്നും, കലോത്സവങ്ങളിൽ മികച്ചു നിന്ന കുട്ടികൾ പിന്നീട് ഈ രംഗത്ത് ഉണ്ടോ എന്ന് നോക്കണമെന്നും കലോത്സവത്തിന്റെ ഉദഘാടനം നിര്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘കല ഓൺ ക്വയ്‌ലോൺ’ 62ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

‘കലോത്സവത്തിൽ പങ്കെടുക്കുക എന്നതാണ് വലുത്. ഇത് കുട്ടികളുടെ മത്സരമാണ്. അല്ലാതെ രക്ഷിതാക്കൾ തമ്മിലുള്ള മത്സരം അല്ല. കുട്ടികളുടെ മനസ്സിൽ കലുഷിത ബുദ്ധിയുടെ ചിന്തകൾ വരുത്തരുത്. കുഞ്ഞുങ്ങൾ ഭൂമിയിലെ മനോഹരമായ പുഷ്പങ്ങൾ ആണ്. അത് കൊഴിഞ്ഞു പോകാതെ നോക്കണം. കല പോയിന്റ് നേടാനുള്ള ഉപാധി മാത്രമല്ല, അങ്ങനെ കരുതരുത്’, മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: മുൻ മോഡൽ ഹോട്ടലിൽ വെടിയേറ്റ് മരിച്ചു; മുംബൈയിൽ കൊല്ലപ്പെട്ടത് കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

‘മദ്യത്തിനും മയക്കുമരുന്നിനും കുഞ്ഞുങ്ങൾ അകപ്പെടാതെ നോക്കണം. അതിനെതിരായ പ്രചാരണം കൂടിയാക്കണം കല. സാമൂഹ്യ വിമർശനങ്ങൾക്ക് കൂടി വേദിയാകുന്നതാണ് കലോത്സവം. ആ വിമർശനങ്ങൾ കൂടി ഉയർത്താനുള്ള കരുത്ത് കൂടിയാണ് ഈ വേദികൾ. ഗോത്രകലകളെ വരും വർഷത്തിൽ മത്സര ഇനമായി ഉൾപ്പെടുത്തും. ഒന്നും പ്രാന്തവത്കരിക്കപ്പെടാൻ പാടില്ല. സാമൂഹിക ജീവികളായി നമ്മുടെ കുട്ടികൾ മാറണം. നമ്മുടെ വൈവിധ്യങ്ങൾ ഒന്നിലേക്ക് ചുരുക്കാൻ ശ്രമം നടത്തുന്നു. അതിനെതിരായ ചെറുത്ത് നിൽപ്പ് കൂടിയാണ് കല’, ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News