“ഒരു തരത്തിലുള്ള കമ്മീഷനും ഇല്ലാത്ത സംസ്ഥാനമാണ് കേരളം”: മുഖ്യമന്ത്രി

അഴിമതിക്കാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നു. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ അധഃപതിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു തരത്തിലുള്ള കമ്മീഷനും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. അത് കൊണ്ടാണ് സര്‍ക്കാരിന് തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യൂവകുപ്പിന്റെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ALSO READ: ഫൈറ്ററിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്; ഹൃത്വിക്ക് റോഷൻ ചിത്രത്തിന് റിലീസിന് മുൻപേ തിരിച്ചടി

ഒരു തരത്തിലുള്ള കമ്മീഷനും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. അത് കൊണ്ടാണ് സര്‍ക്കാരിന് തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നത്. അഴിമതി തീര്‍ത്തും ഇല്ലാതാവുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, ജനങള്‍ക്ക് നല്ല സേവനം നല്‍കാനാകണം. ഏതെങ്കിലും തരത്തില്‍ വഴിവിട്ട രീതിയില്‍ കാര്യങ്ങള്‍ പോകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: വിദേശ ഉപരി പഠന സ്കോളർഷിപ്പ്; ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് അവസരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News