വി‍ഴിഞ്ഞം: വിജിഎഫ് വായ്പയായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം; കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്‌

Vizhinjam International Seaport

കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെയും, സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്ന വിഷയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു.

തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രം നല്‍കിയ അതേ പരിഗണന വിഴിഞ്ഞം തുറമുഖത്തിനും നല്‍കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഇടപെടലും അനുകൂല നടപടിയും ആവശ്യമായ ഒരു സുപ്രധാന പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ഈ കത്ത് എന്നു തുടങ്ങിയാണ് മുഖ്യമന്ത്രി വിഷയം അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ; കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം വേണം : എം വി ഗോവിന്ദൻ മാസ്റ്റർ

വരാനിരിക്കുന്ന രാജ്യത്തിന്‍റെ വികസനക്കുതിപ്പില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പങ്കും സുവ്യക്തമാക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ ഘട്ടത്തിലെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിശോധിച്ച് കേരളത്തെ സഹായിക്കണമെന്നാണ് ആവശ്യം. തൂത്തുക്കുടി തുറമുഖത്തിന് ഈ സഹായം നല്‍കിയിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പദ്ധതി വിഹിതമായ 8867 കോടി രൂപയില്‍ 5595 കോടി രൂപ സംസ്ഥാനം നിക്ഷേപം നടത്തുന്നുണ്ട്. പരിമിതമായ സാമ്പത്തിക സ്രോതസ്സുകളുള്ള കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍, ഈ നിക്ഷേപത്തിന്റെ തോതില്‍ സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്ന് വലിയ സാമ്പത്തിക ത്യാഗം ഉള്‍പ്പെടുന്നുണ്ട്.

ALSO READ; ജനങ്ങൾക്ക് നീതി ഉറപ്പാക്കുകയാണ് ഇടതുസർക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി

കൂടാതെ, എൻപിവി അടിസ്ഥാനത്തില്‍ 817.80 കോടി രൂപയുടെ തിരിച്ചടവ് നടത്തേണ്ടതിനാല്‍, ഇത് സംസ്ഥാന ഖജനാവിന് 10,000 മുതല്‍ 12,000 കോടി രൂപ വരെ നഷ്ടം വരുത്തുമെന്നും കത്തിൽ പറയുന്നു. ഇതെല്ലാം മറി കടന്നാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുന്നത്. ഈ സാഹചര്യത്തില്‍ വിജിഎഫ് എന്നത് നീക്കിവെച്ച വായ്പയായി പരിഗണിച്ചാല്‍ കേരളത്തിന് അത് താങ്ങാനാവാത്ത ബാധ്യതയാകും. മാത്രമല്ല, അത് വിജിഎഫ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News