നമ്മുടെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിൽ അധ്യാപകരുടെ കഠിന പ്രയത്നമുണ്ട്: മുഖ്യമന്ത്രി

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിൽ അനേകം അധ്യാപകരുടെ കഠിന പ്രയത്നമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയമായ കാഴ്‌ചപ്പാട് വരുംതലമുറയ്ക്ക് പകർന്നുനൽകാനും കൂടുതൽ മികച്ച ഒരു ലോകം നിർമ്മിക്കാൻ അവരെ സന്നദ്ധരാക്കാനും അധ്യാപകർക്ക് സാധിക്കുമെന്നും അധ്യാപക ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിദ്യാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

സംസ്കാര സമ്പന്നമായൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് അധ്യാപകർ. ശാസ്ത്രീയമായ കാഴ്‌ചപ്പാട് വരുംതലമുറയ്ക്ക് പകർന്നുനൽകാനും കൂടുതൽ മികച്ച ഒരു ലോകം നിർമ്മിക്കാൻ അവരെ സന്നദ്ധരാക്കാനും അധ്യാപകർക്ക് സാധിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിലും അനേകം അധ്യാപകരുടെ കഠിന പ്രയത്നമുണ്ട്. നമ്മൾ നേടിയ സാമൂഹിക പുരോഗതിയും ഈ നേട്ടങ്ങൾക്ക് ശക്തി പകർന്നു. ഈ വളർച്ചയിലൂന്നിക്കൊണ്ട് മികച്ച വിദ്യാഭ്യാസവും നൈപുണിയുമുള്ള ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. കൂടുതൽ വികസിതവും പുരോഗനോന്മുഖവുമായൊരു നവകേരളത്തെ വാർത്തെടുക്കുന്നതിനായി നമ്മുടെ അധ്യാപകർക്കൊപ്പം അണിനിരക്കാം. എല്ലാവർക്കും അധ്യാപക ദിനാശംസകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News