‘മത വിദ്വേഷവും വംശീയതയും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ വെല്ലുവിളികളെ മറികടക്കാൻ ഈസ്റ്റർ കരുത്തുപകരും’:മുഖ്യമന്ത്രി

ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.

ALSO READ:‘പ്രതിസന്ധിയിലും പ്രതീക്ഷയോടെ മുന്നോട്ടുപോകാം എന്ന് പുതുതലമുറയ്ക്ക് കാട്ടിക്കൊടുത്ത നജീബ്’, വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്

പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നത്. കൂടുതൽ മെച്ചപ്പെട്ടൊരു ലോകം പണിതുയർത്താൻ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതൽ.

ALSO READ: ‘എന്തൊരു ചൂടാണപ്പാ’, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ കടുക്കും: ആസ്വാസമായി വേനൽമഴയുമെത്തും

മത വിദ്വേഷവും വംശീയതയും പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് ഒരു നല്ല നാളേയ്ക്കായി നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ട്. ഈ മുന്നേറ്റത്തിന് ഈസ്റ്റർ ദിനാഘോഷങ്ങൾ കരുത്തുപകരും. ഒത്തൊരുമയോടെ ഈ ഈസ്റ്റർ കൊണ്ടാടാം. ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News