വികസനവുമായി ബന്ധപ്പെട്ട് കേരളത്തെക്കുറിച്ച് നിലനിന്നിരുന്ന മുൻവിധികളെയെല്ലാം തിരുത്തിയെഴുതിയ എട്ടര വർഷമാണ് കടന്നു പോയത് എന്ന് മുഖ്യമന്ത്രി. അടിസ്ഥാന സൗകര്യം, വ്യവസായം, ഐടി, സ്റ്റാർട്ടപ് തുടങ്ങി എല്ലാ മേഖലകളിലും കേരളം അഭൂതപൂർവ്വമായ മുന്നേറ്റമാണ് നടത്തിയത് എന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
അസാധ്യമെന്ന് എഴുതിത്തള്ളിയ പദ്ധതികൾ ഓരോന്നും യാഥാർത്ഥ്യമായി എന്നും . നിരവധി മേഖലകളിൽ ദേശീയ-അന്തർദ്ദേശീയ ബഹുമതികൾ നമ്മെ തേടിയെത്തിഎന്നും മുഖ്യമന്ത്രി കുറിച്ചു. വ്യവസായം തുടങ്ങാൻ പറ്റാത്ത സ്ഥലമെന്ന അപഖ്യാതി മാറ്റി സംരഭക സൗഹൃദ സംസ്ഥാനമെന്ന അംഗീകാരം സ്വന്തമാക്കാൻ നമുക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
also read: ദുരന്തമുഖത്ത് പോലും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ഭ്രഷ്ട് കല്പിച്ചിരിക്കുന്നു: മുഖ്യമന്ത്രി
കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ’ ഇന്നു ആരംഭിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള 300 ഓളം പ്രതിനിധികളും 300 ഓളം വ്യവസായ സ്ഥാപനങ്ങളും പങ്കാളികളാകുന്ന ഈ എക്സ്പോ വ്യവസായ രംഗത്തെ പുതിയ നയങ്ങളും പദ്ധതികളും പരിചയപ്പെടുന്നതിനും കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പിന്തുണയും പുതിയ ദിശാബോധവും പകരുന്നതിനും സഹായകമാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here