തൃശ്ശൂർ പൂരം; പ്രശ്നം പരിഹരിച്ചതിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ. മുഖ്യമന്ത്രി ഇടപെട്ട് പരിഹാരമുണ്ടാക്കിയതിൽ സന്തോഷമുണ്ടെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പൂരം മികച്ച രീതിയിൽ നടത്താനാണ് തീരുമാനമെന്നും, തൽസ്ഥിതി തുടരാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതിൽ സന്തോഷം ഉണ്ടെന്നും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

ALSO READ: കൊല്ലത്ത് അയൽവാസിയുടെ ഗർഭിണിയായ പശുവിനെ കടത്തികൊണ്ടുവന്ന് കൊന്ന് ഇറച്ചിയാക്കി; യുവാവ് അറസ്റ്റിൽ

അതേസമയം, തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News