‘സംസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിനെതിരായ സമരം, ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടം’: ജന്തർ മന്തറിൽ മുഖ്യമന്ത്രി സംസാരിക്കുന്നു

ജന്തർ മന്തറിലെ പ്രതിഷേധം സംസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിനെതിരായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണെന്നും, സംസ്ഥാന അവകാശങ്ങളുടെ ലംഘനത്തിനെതിരായ പുതിയ സമരമാണെന്നും വേദിയിൽവെച്ച് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ചോരാത്ത സമരവീര്യം; കേരളത്തിന്റെ പോരാട്ടവേദിയിൽ ഫറൂഖ് അബ്ദുള്ളയും

‘സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ  കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാൻ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നൽകില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തിൽ കുറവുകൾ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷൻ്റെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിൻ്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണ്’, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കേന്ദ്രത്തിന്റെ അവഗണന; കേരളത്തിന്റെ ശബ്ദം ലോകം കേള്‍ക്കുന്നു, ഇന്ത്യ കാണുന്നു: ബിനോയ് വിശ്വം എം പി

‘ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ എത്തിയ സർക്കാരുകൾക്ക് അവരുടെ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കണം. യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന കുറവുകൾ വലിയ പ്രതിസന്ധിയായി മാറും. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചു. എയിംസ്, കെ റെയിൽ, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബർ വില സ്ഥിരത കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. പ്രത്യയ ശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണ്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News