ഉമ തോമസിന്‍റെ മകനുമായി ഫോണിൽ സംസാരിച്ച് മുഖ്യമന്ത്രി; ആരോഗ്യസ്ഥിതി വിലയിരുത്തി സംയുക്ത മെഡിക്കല്‍ ടീം

കലൂർ സ്റ്റേഡിയത്തിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉമ തോമസിന്‍റെ മകനുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ആരോഗ്യ വിവരങ്ങൾ, ചികിത്സാ പുരോഗതി എന്നിവയെപ്പറ്റി വിവരങ്ങൾ ആരാഞ്ഞു. അൻവർ സാദത്ത് എംഎൽഎയും കൂടെയുണ്ടായിരുന്നു. അതേ സമയം ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്നുള്ള സംയുക്ത മെഡിക്കല്‍ ടീം വിലയിരുത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഈ ടീമുമായി ആശയവിനിമയം നടത്തി.

എംഎല്‍എയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും പിന്നീട് ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകളും യോഗം വിലയിരുത്തി. വരും ദിവസങ്ങളിലെ ട്രീറ്റ്‌മെന്റ് പ്ലാന്‍ ചര്‍ച്ച ചെയ്തു. ഓരോ വിദഗ്ധ ഡോക്ടറും അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചു. അണുബാധയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മന്ത്രി ഓര്‍മ്മപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ALSO READ; കലൂർ സ്‌റ്റേഡിയത്തിലെ അപകടം; അറസ്റ്റിലായ മൂന്ന് പ്രതികൾക്ക്‌ ഇടക്കാല ജാമ്യം

അതേ സമയം, കൊച്ചി കലൂർ സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തെ തുടർന്നെടുത്ത കേസിലെ പ്രതികൾക്ക്‌ ഇടക്കാല ജാമ്യം. സ്‌റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിയുടെ നടത്തിപ്പുകാരായ മൃദംഗ വിഷന്റെ സിഇഒ ഷമീർ അബ്ദുൾ റഹിം, ക്രമീകരണങ്ങൾ ഒരുക്കിയ ഇവന്റ്‌സ്‌ ഇന്ത്യ പ്രൊപ്രൈറ്റർ എംടി കൃഷ്‌ണകുമാർ, താൽക്കാലിക സ്‌റ്റേജ്‌ തയ്യാറാക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി എന്നിവർക്കാണ്‌ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്‌. പ്രതികളോട്‌ ജനുവരി മൂന്നിന്‌ ഹാജരാകാൻ കോടതി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News