യുഡിഎഫ് എംപിമാര്‍ കേരളത്തോട് നീതി പുലര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെയല്ല, കേരള സര്‍ക്കാരിനെ കുറ്റം പറയാനായിരുന്നു യുഡിഎഫ് എംപിമാര്‍ക്ക് താത്പര്യം. സംസ്ഥാനം മുന്നോട്ട് പോകാതിരിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്ന ബിജെപി നിലപാടിനെയും, അതിനെ എതിര്‍ക്കാത്ത കോണ്‍ഗ്രസ് നിലപാടും തുറന്നുകാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ തുടക്കം. മോദിയെ മാറ്റിനിര്‍ത്താനാണ് കഴിഞ്ഞ തവണ കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് വോട്ട് നല്‍കിയത്.
എന്നാല്‍ കേരളീയരോട് ശരാശരി നീതി പോലും യുഡിഎഫ് എംപിമാര്‍ കാണിച്ചില്ലെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി. രാജ്യം അപകടപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നിശബ്ദത പാലിച്ചു. വ്യക്തമായ നിലപാടെടുത്തത് ഇടതുപക്ഷം മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രത്തെ അപകടാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാന്‍ ഉള്ള നിലപാട് ആയിരിക്കും ഇത്തവണ ജനങ്ങള്‍ കൈക്കൊള്ളുക. അത് ഇടതുപക്ഷ അനുകൂല നിലപാടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തിരുവനന്തപുരം മണ്ഡലത്തില്‍ തുടക്കമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here