‘2025 ൽ ഒരു അതിദരിദ്രർപോലും കേരളത്തിൽ ഉണ്ടാവില്ല’, നവകേരള സദസിന്റെ സമാപനവേദിയിൽ മുഖ്യമന്ത്രി

അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 ൽ ഒരു അതിദരിദ്രർപോലും കേരളത്തിൽ ഉണ്ടാവില്ലെന്നും, നടക്കില്ലെന്ന് കരുതിയിരുന്ന പദ്ധതികൾ യാഥാർത്ഥ്യമാക്കിയത് എൽ ഡി എഫ് സർക്കാരാണെന്നും നവകേരള സദസിന്റെ സമാപന വേദിയിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: തൃപ്പൂണിത്തുറയുടെ ഹൃദയം കീഴടക്കി നവകേരള സദസ്, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റ് ജനങ്ങൾ; ചിത്രങ്ങൾ കാണാം

‘കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് തകരാത്ത ഒരു മേഖലയുമില്ല.’മരുന്നിന് പോലും മരുന്നില്ല’ എന്ന് ഒരു പത്രം അന്ന് എഴുതി. അത് അന്നത്തെ യു ഡി എഫ് ഭരണകാലത്തിന് യോജിക്കുന്ന തലക്കെട്ടാണ്. 13 ഇനം കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. കേന്ദ്ര സമീപനം കാർഷികാഭിവൃദ്ധിക്ക് അനുയോജ്യമല്ല. കേന്ദ്രത്തിന്റെ ഈ നിലപാട് കാർഷിക മേഖലയെ വലിയ തരത്തിൽ തളർത്തി’, മുഖ്യമന്ത്രി നവകേരള സദസിന്റെ വേദിയിൽ പറഞ്ഞു.

ALSO READ: വെള്ളിയാമറ്റത്തെ കുട്ടി കർഷകർക്ക് സഹായവുമായി മമ്മൂട്ടി, രണ്ടു പശുക്കളെ വാങ്ങാനുള്ള പണം നൽകും

‘വെള്ളിയാമറ്റത്തെ ക്ഷീര കർഷകരായ കുട്ടികൾക്ക് പ്രയാസമുണ്ടായപ്പോൾ അവരുടെ അരികിലേയ്ക്ക് സർക്കാർ ഓടിയെത്തി. സർക്കാർ അവർക്ക് നേരത്തെയും സഹായം നൽകിയിരുന്നു. രാജ്യത്തെ പാവപ്പെട്ടവരെ പാപ്പരീകരിക്കുന്ന നയം കേന്ദ്ര സർക്കാർ തുടരുന്നു. പരിപാടി ബഹിഷ്കരിക്കും എന്നതിന് പുറമെ പ്രതിപക്ഷം പ്രകോപനം സൃഷ്ടിക്കുന്നു. മുതിർന്നവർ ഇറങ്ങും എന്ന് വെല്ലുവിളി ഉയർത്തുന്നു. ഇത് കുറേ കണ്ടതാണ്. മറ്റൊരു രാഷ്ട്രീയ നേതാവും ഈ സമീപനം സ്വീകരിച്ചിട്ടില്ല. ചെറുപ്പക്കാർ വലിയ പട്ടികയുമായി ബസിന് നേരെ പാഞ്ഞടുക്കുന്നു. അതാണ് ഈ മുതിർന്നവരുടെ ഇറങ്ങൽ. പ്രതിപക്ഷ നേതാവിന്റെ അതിമോഹം ഇവിടെ ചെലവാകില്ല. ഞങ്ങൾ ബഹുജനങ്ങളുടെ സംരക്ഷണത്തിലാണ്. ബി ജെ പി യ്ക്ക് കേരളത്തോടുള്ള എതിർപ്പ് സ്വാഭാവികമാണ്. എന്നാൽ അതോടൊപ്പം ചേരാൻ എങ്ങനെ പ്രതിപക്ഷത്തിനും കോൺഗ്രസിനും കഴിയുന്നു? എങ്ങനെ കേരള വിരുദ്ധ മനസ്സ് രൂപപ്പെടുന്നു?’, നവകേരള സദസിന്റെ സമാപന വേദിയിൽ വെച്ച് മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News