രാജ്യത്തിന്റെ പലയിടത്തും വിദ്വേഷത്തിന്റെ പുക ഉയരുമ്പോൾ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തിന്റെ പലയിടത്തും വിദ്വേഷത്തിന്റെ പുക ഉയരുമ്പോൾ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക വൈവിധ്യത്തിന് നേരെ ഇപ്പോൾ രാജ്യമെങ്ങും കടുത്ത ആക്രമണമാണെന്നും, വൈവിധ്യത്തെ ഏകത്വമാക്കാൻ ശ്രമിച്ചാലുള്ള ഫലമാണ് മണിപ്പൂരിൽ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കണ്ണും വായും മാത്രം; അവയവങ്ങളില്ലാത്ത സുതാര്യ മത്സ്യം; വീഡിയോ

‘ഡെൽഹിയിൽ കേരളീയ സാംസ്കാരികതയുടെ കേന്ദ്രമായി ട്രാവൻകൂർ പാലസ് മാറും. പാലസ് കാലോചിതമായി പുതുക്കുകയാണ് ചെയ്തത്. മാറുന്ന കേരളത്തിന്റെ പ്രതീകമായാണ് പാലസ് ഇപ്പോൾ നിലകൊള്ളുന്നത്. കേരളീയ ജീവിതത്തിന്റെ ബഹിസ്ഫുരിത ഇവിടെ പ്രകാശിപ്പിക്കും.സാംസ്കാരിക വൈവിധ്യത്തിന് നേരെ ഇപ്പോൾ രാജ്യമെങ്ങും കടുത്ത ആക്രമണമാണ്. വൈവിധ്യത്തെ ഏകത്വമാക്കാൻ ശ്രമിച്ചാലുള്ള ഫലമാണ് മണിപ്പൂരിൽ കാണുന്നത്. രാജ്യത്തിന്റെ പല ദിക്കുകളിലും വിദ്വേഷങ്ങൾ ഉണ്ടാകുന്നു.

ALSO READ: പൂവാറിൽ സഹോദരിമാർക്ക് ക്രൂരപീഡനം; മുൻ സൈനികൻ പിടിയിൽ

ഇത് സ്വയം ഉണ്ടാകുന്നതല്ല. ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങൾ കൊണ്ട് ഉണ്ടാക്കുന്നതാണ്.
കേരളീയ സംസ്കാരിക ചൈതന്യം പ്രസരിപ്പിക്കുന്ന ചൈതന്യമായി പാലസ് മാറണം. കേരള സംസ്കാരത്തിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണ് കൂടിയാണിത്’, ട്രാവൻകൂർ പാലസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here