ആഗോള നിക്ഷേപക സംഗമമായ ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 2025 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കും.
കേരളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പറവകളും ഹാന്റിക്രാഫ്റ്റിങ്ങും ഒപ്പം നൂതന വ്യവസായങ്ങള്‍ കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉള്‍ക്കൊള്ളിച്ചാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. 12 സെക്ടറല്‍ കോണ്‍ക്ലേവുകളില്‍ അവശേഷിക്കുന്നവയും ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിന് മുമ്പായി സംഘടിപ്പിക്കും.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ രാജ്യത്തുതന്നെ ഒന്നാമതുള്ള സംസ്ഥാനമാണ് കേരളം. പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം നടക്കുന്നത്.
Also Read : വില്‍പ്പനയിൽ ടാറ്റയെ പിന്നിലാക്കി മാരുതി സുസുക്കി
ഇതിനായി മികച്ച മുന്നൊരുക്കങ്ങള്‍ സംസ്ഥാനം നടത്തുന്നുണ്ട്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ സംരംഭകരുമായി റോഡ് ഷോകള്‍ നടക്കുന്നുണ്ട്. വിവിധ വിദേശ രാജ്യങ്ങളിലും കേരളം റോഡ് ഷോകള്‍ സംഘടിപ്പിക്കും.
രാജ്യത്തെ ആദ്യ ഇന്റര്‍നാഷണല്‍ ജെന്‍ എ ഐ കോണ്‍ക്ലേവ്, കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്‌സ് റൗണ്ട് ടേബിള്‍, ഫുഡ് ടെക് കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ ബയോടെക്‌നോളജി ആന്റ് ലൈഫ് സയന്‍സ് കോണ്‍ക്ലേവ് എന്നിവ ഇതിനകം പൂര്‍ത്തിയാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here