താനൂര്‍ ബോട്ടപകടം; മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെത്തി. താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. അപകടത്തില്‍ മരിച്ച എട്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. ഇവിടെ ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇതിന് ശേഷം പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തേയ്ക്ക് മുഖ്യമന്ത്രി പുറപ്പെട്ടു.
താനൂരില്‍ അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിക്കും. മന്ത്രി വി. അബ്ദുറഹിമാന്റെ ക്യാംപ് ഓഫീസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
സംഭവത്തിന് ശേഷം ബോട്ടുടമയും കൂട്ടാളികളും ഒളിവിലാണെന്നും ഡിവൈഎസ്പി അറിയിച്ചു.

Also Read: താനൂര്‍ ബോട്ടപകടം; ഒരു കുടുംബത്തില്‍ നിന്ന് മരിച്ചത് 12 പേര്‍; ഒന്‍പത് പേര്‍ ഒരു വീട്ടില്‍ നിന്നുള്ളവര്‍

ആശുപത്രി രേഖകള്‍ പ്രകാരം മരിച്ചവരുടെ വിവരങ്ങള്‍: താനൂര്‍ ഓലപ്പീടിക കാട്ടില്‍പ്പീടിയെക്കല്‍ സിദ്ദീഖ് (41), സിദ്ധീഖിന്റെ മക്കളായ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (3), പരപ്പനങ്ങാടി കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ (40), പരപ്പനങ്ങാടി സ്വദേശികളായ സഫ്ല (7), ഹസ്‌ന (18), ഷംന (17), സഫ്‌ന, സീനത്ത്, പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് അഫ്ലഹ് (7), പെരിന്തല്‍മണ്ണ പട്ടിക്കാട് അന്‍ഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന്‍ (37), ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, ചെട്ടിപ്പടി വെട്ടിക്കുടി ആദില്‍ ഷെറി, അര്‍ഷാന്‍, അദ്നാന്‍, പരപ്പനങ്ങാടി കുന്നുമ്മല്‍ ജരീര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News