പാലക്കാട്ടെ ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്ത കെവിആറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

അന്തരിച്ച സി പി ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ. വി രാമകൃഷ്ണൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെവിആറിൻ്റെ ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് മുഖ്യമന്ത്രി കെവിആറിൻ്റെ പാലക്കാട് കണ്ണാടിയിലെ വീട്ടിൽ എത്തിയത്.

ALSO READ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത

സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, സിപിഐ എം പ്രാദേശിക നേതാക്കളും മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. പാലക്കാട് ലോക്സഭാ മണ്ഡലം ഇടതു സ്ഥാനാർഥി എ. വിജയരാഘവൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗം കഴിഞ്ഞാണ് കെ വി ആറിൻ്റെ വീട്ടിലെത്തിയത്. പാലക്കാട്ടെ ഇടതുപക്ഷ കർഷക പുരോഗമന പ്രസ്ഥാനങ്ങൾക്ക് കരുത്തനായ നേതൃത്വം വഹിച്ച കെ വി രാമകൃഷ്ണൻ കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്.

ALSO READ: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ ഇടപെടലുകള്‍ ലോക്‌സഭയില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ ഇടപെടലുകളെക്കാള്‍ ശക്തം: എഫ്ബി പോസ്റ്റ് വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News