വയനാടിനായി കേന്ദ്ര സഹായം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും

വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രാവഗണന തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് കേന്ദ്ര സഹായത്തിനായി നിവേദനം നല്‍കും. വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത് നികത്തുന്നതിനും പ്രദേശവാസികളുടെ പുനരധിവാസത്തിനുമായി 2000 കോടി രൂപയുടെ ധനസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ALSO READ: വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തിലെ മുന്‍നിര ഷിപ്പിങ് കമ്പനിയുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ‘എംഎസ്‌സി ഡയാല’

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്.

ALSO READ: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണ തട്ടിപ്പ് കേസ്; മുഖ്യ പ്രതി മധ ജയകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ദുരന്തത്തിനു ശേഷം വയനാട് സന്ദര്‍ശിച്ച മോദി അന്ന് എല്ലാ സഹായവും ഉറപ്പുനല്‍കിയെങ്കിലും പിന്നീട് മേഖലയിലെ നഷ്ടങ്ങള്‍ കണക്കാക്കി കൊണ്ടുള്ള വിശദമായ ഒരു മെമ്മോറാണ്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് സമര്‍പ്പിച്ച ശേഷവും കേന്ദ്രാവഗണന തുടരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News