വരും നാളുകളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായി കൊച്ചിയിലാരംഭിച്ച കോൺക്ലേവ് മാറും: മുഖ്യമന്ത്രി

കൊച്ചിയിലാരംഭിച്ച അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് ആശംസയുമായി മുഖ്യമന്ത്രി. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായ വളർച്ച ലോകത്തിന് മുന്നിലവതരിപ്പിക്കാനും വരും നാളുകളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദിയായി രണ്ടു ദിവസം നീളുന്ന കോൺക്ലേവ് മാറും എന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദഗ്ദ്ധരും പ്രമുഖരും നയിക്കുന്ന ചർച്ചകൾ വലിയ ഉൾക്കാഴ്ചകൾ പകരുമെന്നുറപ്പാണ്. കേരളത്തിൽ പഠിച്ചു മറ്റിടങ്ങളിൽ ജീവിക്കുന്ന പ്രവാസി സഹോദരങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഇനിയുള്ള വികാസത്തിന് ഏറെ വിലമതിച്ചതാണ് എന്നും അവർക്ക് സംസാരിക്കാനുള്ള സംവിധാനങ്ങളും കോൺക്ലേവിലൊരുക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അറിവുല്പാദനത്തിന്റെ ലോകോത്തരമായ മാതൃകയായി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം വളരാനുള്ള പ്രാഥമിക രൂപരേഖ അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിൽ ഉയർന്നുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

also read: മുന്നൊരുക്കം ഫലം കണ്ടു, കൂട്ടായ്മയുടെ വിജയം; ശബരിമല തീർത്ഥാടനത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ച് മന്ത്രി വി എൻ വാസവൻ

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

പൊതുവിദ്യാഭ്യാസ രംഗത്ത് ലോകശ്രദ്ധയാകർഷിച്ച നേട്ടങ്ങൾ കൈവരിച്ച നാടാണ് കേരളം. നമ്മുടെ സാമൂഹിക പുരോഗതിയെ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ എല്ലാ മേഖലകളിലും കാലാനുസൃതമായ മാറ്റങ്ങൾ വരേണ്ടതുണ്ട്. ഇന്ന് കൊച്ചിയിലാരംഭിച്ച അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഈ ലക്ഷ്യത്തിലേക്കുള്ള വലിയ കാൽവെയ്പാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായ വളർച്ച ലോകത്തിന് മുന്നിലവതരിപ്പിക്കാനും വരുംനാളുകളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദിയായി രണ്ടു ദിവസം നീളുന്ന കോൺക്ലേവ് മാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദഗ്ദ്ധരും പ്രമുഖരും നയിക്കുന്ന ചർച്ചകൾ വലിയ ഉൾക്കാഴ്ചകൾ പകരുമെന്നുറപ്പാണ്.

കേരളത്തിൽ പഠിച്ചു മറ്റിടങ്ങളിൽ ജീവിക്കുന്ന പ്രവാസി സഹോദരങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഇനിയുള്ള വികാസത്തിന് ഏറെ വിലമതിച്ചതാണ്. അവർക്ക് സംസാരിക്കാനുള്ള സംവിധാനങ്ങളും കോൺക്ലേവിലൊരുക്കിയിട്ടുണ്ട്. ഗുണകരവും കാര്യക്ഷമവുമായ ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിനോടൊപ്പം ഉയർന്നുവരുന്ന തലമുറയെ കാലത്തിനനുസരിച്ച് നൈപുണിയുള്ളവരാക്കിത്തീർക്കാനും നമുക്ക് സാധിക്കണം. അറിവുല്പാദനത്തിന്റെ ലോകോത്തരമായ മാതൃകയായി നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം വളരാനുള്ള പ്രാഥമിക രൂപരേഖ അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിൽ ഉയർന്നുവരട്ടെയെന്ന് ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News