ഇന്ത്യയെന്ന ആശയത്തിനായി സ്വന്തം ജീവന്‍ ബലി നല്‍കിയ കരുത്തുറ്റ പ്രവാചകന്‍: ഗാന്ധിജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും കരുത്തുറ്റ പ്രവാചകനാണ് മഹാത്മാഗാന്ധിയെന്നും അദ്ദേഹം ഇന്ത്യയെന്ന ആശയത്തിനായാണ് സ്വന്തം ജീവന്‍ ബലി നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക എഫ്ബി പേജിലൂടെ ഗാന്ധിജയന്തി ആശംസകള്‍ നേര്‍ന്നു. വര്‍ഗ്ഗീയതയ്ക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടത്തിന് ഗാന്ധിയുടെ സ്മരണ എക്കാലവും ഊര്‍ജ്ജം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സിദ്ദിഖിനെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനില്ല ; തുറന്നടിച്ച് മന്ത്രി പി രാജീവ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനമാണ്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ ഗാന്ധി സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചണിനിരത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റെയും കരുത്തുറ്റ പ്രവാചകനായി നിലകൊണ്ടു എന്ന കാരണത്താലാണ് അദ്ദേഹത്തെ ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ വെടിവെച്ചു കൊന്നത്. ഇന്ത്യയെന്ന ആശയത്തിനായാണ് അദ്ദേഹം സ്വന്തം ജീവന്‍ ബലി നല്‍കിയത്. എല്ലാവിധ വിഭാഗീയ ആശയങ്ങള്‍ക്കും വിഭജന രാഷ്ട്രീയത്തിനും മുന്‍പില്‍ ഗാന്ധി ഒരു തടസ്സമായി നിലകൊണ്ടിരുന്നു. ഇന്നും അത്തരം മനുഷ്യ വിരുദ്ധ ആശയങ്ങള്‍ക്ക് ഗാന്ധിയുടെ ഓര്‍മ്മകള്‍ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. വര്‍ഗ്ഗീയതയ്ക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടത്തിന് ഗാന്ധിയുടെ സ്മരണ എക്കാലവും ഊര്‍ജ്ജം പകരുന്നതാണ്. ഗാന്ധിയുടെ ആശയങ്ങളെയും സന്ദേശങ്ങളെയും കെടാതെ കാക്കുമെന്ന പ്രതിജ്ഞയാണ് ഇന്നേ ദിവസം നമ്മള്‍ പുതുക്കേണ്ടത്. ഏവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍ നേരുന്നു.

ALSO READ: ജാതിവെറിയുടെ അയിത്ത മതിൽ പൊളിച്ചുനീക്കി ; സിപിഐ എമ്മിന്റെയും അയിത്തോച്ചാടന മുന്നണിയു‌ടെയും
പ്രതിഷേധമാണ് ഫലം കണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News