തദ്ദേശ സ്ഥാപനങ്ങളെ ഇടതു സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തതതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യശ്ശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READവയനാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം
നവകേരള സദസിനായി ഫണ്ട് നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമ തടസമില്ല. അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും, സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന പരിപാടിയാണ് നവകേരള സദസെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം നവകേരളസദസ് 6 ജില്ലകളിലായി 60 നിയോജകമണ്ഡലങ്ങള്‍ പിന്നിട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നഗരപ്രദേശങ്ങളിലും, ചേര്‍ന്നുനില്‍ക്കുന്ന നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും ഭാവി വികസനം കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പാക്കുന്നതിന് ഗ്രാമ നഗരാസൂത്രണ നിയമത്തില്‍ കാലികമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങള്‍ പരമാവധി പ്രദേശത്ത് ലഭ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളെ തരം തിരിച്ച് വിജ്ഞാപനം നടത്തി.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കി പദ്ധതി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. സേവനപ്രധാന രംഗത്ത് അക്കൗണ്ടബിലിറ്റി ഉറപ്പാക്കി. 941 ഗ്രാമ പഞ്ചായത്തുകളിലും ഐ.എല്‍. ജി.എം.എസ്. ഓണ്‍ലൈന്‍ ഫയല്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READമിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; തിരിച്ചടി നേരിട്ട് ഭരണപക്ഷം
270 ഓളം സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. നഗരസഭകള്‍ക്ക് വേണ്ടി കെ-സ്മാര്‍ട്ട് ഓണ്‍ലൈന്‍ സംവിധാനം ജനുവരി ഒന്നിന് ആരംഭിക്കും. പരാതികള്‍ തീര്‍പ്പാക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചു. സംരംഭക സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ പ്രാദേശിക സാമ്പത്തിക വികസനത്തിനു പ്രത്യേകം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതില്‍ ഏതാണ് ‘അസ്ഥിരീകരിക്കല്‍’ എന്ന് പറഞ്ഞവര്‍ വിശദീകരിച്ചാല്‍ നന്നെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ALSO READവയനാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം
അതേസമയം പാലക്കാട് ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോള്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 61204 നിവേദനങ്ങള്‍. ആദ്യദിനം ലഭിച്ചത് 15753 നിവേദനങ്ങളും രണ്ടാം ദിവസം 22745 ഉം മൂന്നാം ദിവസം 22706 നിവേദനങ്ങളുമാണ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here