‘സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുമെന്ന ഉറപ്പ് പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണ്’, മുഖ്യമന്ത്രി

അടുത്ത അധ്യയനവർഷം തുടങ്ങുംമുമ്പേ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുമെന്ന് ഉറപ്പ് സർക്കാർ പാലിക്കുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പാഠപുസ്തകങ്ങളില്ലാതെ എങ്ങനെ പറ്റിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറയുന്നു. വർഷാവസാന പരീക്ഷകൾ തീരുംമുൻപേ പാഠപുസ്തകവിതരണം ആരംഭിച്ചിരിക്കുകയാണ്. അധ്യയനവർഷം തുടങ്ങുംമുമ്പേ യൂണിഫോം വിതരണവും തീർക്കും. സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുമെന്ന ഉറപ്പ് സർക്കാർ പാലിക്കുമെന്നും നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിക്കായി ഒരുമിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News