‘കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ കഴിയാത്തത് റഗുലേറ്ററി കമ്മീഷൻറെ ഇടപെടൽ മൂലം’: മുഖ്യമന്ത്രി

യു.ഡി. എഫ് കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങിയ കരാർ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത് റഗുലേറ്ററി കമ്മിഷൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലേറ്ററി കമ്മീഷൻ ഇടപെട്ടതിന്റെ ഭാഗമായാണ് കരാർ റദ്ദായത്. ആ തീരുമാനം പുനപരിശോധിക്കാൻ പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഇടപെട്ടുവെന്നും റഗുലേറ്ററി കമ്മീഷൻ ഇത് അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി സാങ്കേതിക പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ALSO READ: ‘കേന്ദ്രം പാസാക്കിയ വൈദ്യുത നിയമ ഭേദഗതി ബിൽ സ്വകാര്യവത്കരണത്തിന് അനുകൂലം’: മന്ത്രി കെ കൃഷ്ണൻകുട്ടി

എന്നാൽ സാങ്കേതിക കാരണങ്ങളാൽ കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷനെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തീരുമാനം പുനപരിശോധിക്കാൻ പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഇടപെട്ടിട്ടുണ്ട്. കേന്ദ്രം പാസാക്കിയ വൈദ്യുത നിയമ ഭേദഗതി ബിൽ സ്വകാര്യവത്കരണത്തിന് അനുകൂലമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വിമർശിച്ചു. സംസ്ഥാനം കടക്കണിയിൽ ആണെന്ന പ്രതിപക്ഷ ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News