‘ജനഹിതം നടപ്പാക്കാനാണ് സര്‍ക്കാര്‍’ : മുഖ്യമന്ത്രി

ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടപ്പാക്കാനാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ന് ശേഷം എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയത് അതാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. നവകേരള സദസില്‍ ചേലക്കര മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READപാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം; പ്രതിഷേധത്തോടെ തുടക്കം

നേട്ടങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഓരോ രംഗങ്ങളിലും കാലാനുസൃത പുരോഗതി നേടലും കൂടിയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.കേരളത്തിന്റെ ആഭ്യന്തര വരുമാനം വര്‍ധിച്ചു.ഒരുപാട് പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് നേട്ടങ്ങള്‍ കൈവരിച്ചത്.ജനങ്ങള്‍ എല്ലാ ഘട്ടത്തിലും നാടിന്റെ നന്‍മയ്ക്കായാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READആഴത്തിലുള്ള ബന്ധം ഇരുവരും തമ്മിലുണ്ട്; ധോണിക്ക് പകരക്കാരനെ നിർദേശിച്ച് മുന്‍ താരം

നാടിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്, എന്നാല്‍ മുന്നോട്ട് നീങ്ങിയേ മതിയാവൂ എന്നതാണ് നമ്മുടെ ബോധ്യമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് മുന്നോട്ട് കുതിക്കാന്‍ വലിയ പിന്തുണ നല്‍കുന്ന ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള്‍ അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News