ജനകീയ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; വികസന കുതിപ്പിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

ജനകീയ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം തിരുവനന്തപുരത്ത് നടന്നു. സര്‍ക്കാരിന്റെ വികസന കുതിപ്പിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറിക്ക് കൈമാറിയാണ് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

യുഡിഎഫിനും ബിജെപിക്കുമെതിരെ വ്യാപക വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ഇടത് മുന്നണി സര്‍ക്കാരിനെതിരെ വലിയ തോതിലുള്ള ആക്ഷേപം ഉന്നയിക്കാന്‍ യുഡിഎഫ് തലസ്ഥാനത്ത് പരിപാടി നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫും ബിജെപിയും ഒരേ മനസോടെയാണ് ഇടത് മുന്നണി സര്‍ക്കാരിനെ എതിര്‍ക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തെ അനുഭവത്തില്‍ ഒരു വീഴ്ചയും യുഡിഎഫിനും ബിജെപി ക്കും ചൂണ്ടിക്കാണിക്കാനില്ലായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ അപവാദം പടച്ചുവിടുകയാണ്. അതിന് വലതുപക്ഷ മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു,

സര്‍ക്കാര്‍ പദ്ധതികളെ തുരങ്കം വയ്ക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ബിജെപിയെ കൂട്ടുപിടിച്ച് ഇടത് മുന്നണി സര്‍ക്കാരിനെതിരെ യുഡിഎഫ് നെറികേട് കാട്ടുകയാണ്. 2016 ന് മുന്‍പ് കേരളം എന്തായിരുന്നു എന്ന് ആരും മറന്നുകാണില്ല. വലിയ തോതില്‍ നിരാശയുള്ള കാലമായിരുന്നു. സര്‍വ മേഖലയിലും നാടിനെ വലിയ തോതില്‍ പുറകോട്ടടിച്ചു. അഴിമതി കൊടികുത്തി വാഴുന്ന അവസ്ഥയായിരുന്നു. ആ അവസ്ഥ സൃഷ്ടിച്ച യുഡിഎഫ് ആണ് ഇടത് മുന്നണി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. യുഡിഎഫ് അധികാരത്തിലിരിക്കുന്നു എന്നതായിരുന്നു 2016 ലെ ദുരന്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News