ഇന്ത്യയിലെ ആധുനിക ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കാനാണ് അംബേദ്ക്കറെ അപമാനിക്കുന്നവര്‍ ശ്രമിക്കുന്നത്: മുഖ്യമന്ത്രി

Pinarayi vijayan

നമ്മുടെ നാട്ടില്‍ പൗരാവകാശത്തിന്‍റെ അടിസ്ഥാനം തന്നെ ഭരണഘടനയാണെന്നും എന്നാൽ ഭരണഘടന ശില്‍പിയെ അപമാനിക്കാൻ മടിയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ നവോത്ഥാന പുരോഗമന അധിനിവേശ വിരുദ്ധ ആശയങ്ങളെ സ്വാംശീകരിച്ചാണ് അംബേദ്കർ ഭരണഘടനക്ക് രൂപം നല്‍കിയത്. ഭരണഘടനയെ അട്ടിമറിച്ച്, ഇന്ത്യയിലെ ആധുനിക ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കാനായാണ് അംബേദ്ക്കറെ അപമാനിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ് വൈ എസ് യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

70 വര്‍ഷത്തെ പാരമ്പര്യമുള്ള സംഘടനയാണ് സുന്നി യുവജന സംഘമെന്നും അദ്ദേഹം പറഞ്ഞു. കേരളസമൂഹത്തിന്‍റെ ഐക്യവും മതനിരപേക്ഷതയും കാത്തു സൂക്ഷിക്കാവുന്ന ചര്‍ച്ചകളാണ് നമുക്കിടയിൽ നടക്കേണ്ടത്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിച്ചാല്‍ അപ്പോള്‍ തന്നെ കല്‍ത്തുറങ്കില്‍ അടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ; ഇപി ജയരാജൻ്റെതെന്ന പേരിൽ ആത്മകഥ മാധ്യമങ്ങൾക്ക് നൽകിയത് ഡിസി ബുക്സിൽ നിന്നാണെന്ന് പൊലീസ് റിപ്പോർട്ട്

സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്ന പത്രസ്ഥാപനങ്ങള്‍ ചുരുക്കമാണ് രാജ്യത്ത്. സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്ന മാധ്യമസ്ഥാപനങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന സാഹചര്യമാണ്. ഭൂരിപക്ഷത്തിന്‍റെ തീരുമാനം അനുസരിച്ച് ന്യൂനപക്ഷം ജീവിക്കണമെന്ന് ജഡ്ജി പറഞ്ഞത് അടുത്ത കാലത്താണ് നാം ജീവിക്കുന്നത്.

മതവിശ്വാസ സ്വാതന്ത്ര്യം അതിനുള്ള അവകാശം രാജ്യത്തുണ്ട്. അത്തരമൊരു സാഹചര്യം രാജ്യത്ത് എല്ലായിടത്തുമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അത് പരിശോധിക്കപ്പെടണം. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് പലഭാഗത്തായി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News