‘നോട്ട് നിരോധനത്തിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവന്നത് സാധാരണക്കാർ,വലിയ തിരിച്ചടിയുണ്ടാക്കി’; മുഖ്യമന്ത്രി

കേരളത്തിൻറെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട വ്യാപാരമേഖലയിൽ നിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയിൽ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: ‘ഇന്ത്യൻ ജുഡീഷ്യറിയിൽ അടിസ്ഥാനവർഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണം’; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

വലിയ പ്രതിസന്ധികളിലൂടെയാണ് ചെറുകിട വ്യാപാര മേഖല കടന്നുപോയത്. നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് വ്യാപാരമേഖലയിൽ ഉണ്ടാക്കിയത്. കള്ളപ്പണം തടയാൻ വേണ്ടിയാണ് നോട്ട് നിരോധനം ഏർപ്പെടുത്തിയതെങ്കിലും പിന്നീട് വന്ന കണക്കുകളിലൂടെ കള്ളപ്പണം തടയാൻ ഇത് പര്യാപ്തമല്ലെന്ന് വ്യക്തമായി. ഇത്തരത്തിൽ നോട്ട് നിരോധനം പരാജയപ്പെട്ടുവെന്നും അവയുടെ ദൂഷ്യഫലം അനുഭവിക്കേണ്ടിവന്നത് സാധാരണക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും’, ബന്ദികളാക്കിയ രണ്ട് ഇസ്രയേലി സ്ത്രീകളെ ഹമാസ് മോചിപ്പിച്ചു

കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെയും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രസർക്കാറിന് എത്രവേണമെങ്കിലും കടമെടുക്കാം,അതിന് പരിധിയില്ല. പക്ഷേ സംസ്ഥാനങ്ങൾക്ക് അതിന് പ്രത്യേക പരിധിയുണ്ടാക്കുന്നു. കിഫ്‌ബി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുകയാണ്. ഞങ്ങൾക്ക് ആകാവുന്നത് നിങ്ങൾക്ക് പറ്റില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മോഹൻലാൽ ചെയ്‌തത് കൊലച്ചതി, ആ സിനിമയുടെ കഥ എൻ്റെ സിനിമയിൽ നിന്നും മോഷ്ടിച്ചത്: ആരോപണം ഉന്നയിച്ച് പ്രമുഖ സംവിധായകൻ

കേരളം കൈവരിച്ച നേട്ടങ്ങളെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ആഭ്യന്തര ഉത്പാദനത്തിൽ ഏഴുവർഷംകൊണ്ട് 84 ശതമാനം വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചു. മികച്ച സാമ്പത്തിക വളർച്ച കൈവരിക്കാൻ സംസ്ഥാനത്തിനായിട്ടുണ്ട്. ഇത്തരത്തിൽ സമ്പദ്ഘടന വളരാൻ വലിയ സഹായമാണ് ചെറുകിട മേഖല നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News