നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്, രാജ്യത്ത് ചിലർക്ക് സ്വൈര്യമായി ജീവിക്കാൻ സാഹചര്യമില്ല: മുഖ്യമന്ത്രി

നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ചിലർക്ക് സ്വൈര്യമായി ജീവിക്കാൻ സാഹചര്യമില്ലെന്നും, മണിപ്പൂർ അതിന്റെ ഉദാഹരണമാണ് വെറുപ്പിന്റ, പകയുടെ വിദ്വഷത്തിന്റെ ഇരയായി മാറിയിരിക്കുന്നുവെന്നും പുതുപ്പള്ളിയിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കൊതിയൂറും പായസങ്ങളുമായി ‘കൊച്ചി മധുരം’; രുചിച്ചറിയാൻ അവസരം

‘നമ്മുടെ സംസ്ഥാനത്തെ രണ്ട് രീതിയിലുള്ള പ്രവണതകൾ നിലനിൽക്കുന്നുണ്ട്. സംസ്ഥാനം കൂടുതൽ അഭിവൃദ്ധിപ്പെടുന്നു. ചില ശക്തികൾ നാടിന്റെ വികസനത്തിന് എതിരായി നിൽക്കുന്നു
രാജ്യത്തിൻറെ പൊതുസ സാഹചര്യവും പരിശോധിച്ചാൽ കേരളത്തിൽ വ്യത്യസ്തമായ ചിലത് കാണാൻ സാധിക്കും. രാജ്യത്ത് ചിലർക്ക് സ്വൈര്യമായി ജീവിക്കാൻ സാഹചര്യമില്ല. മണിപ്പൂർ അതിന് ഉദാഹരണമാണ്. വെറുപ്പിന്റ, പകയുടെ വിദ്വഷത്തിന്റെ ഇരയായി മണിപ്പൂർ മാറിയിരിക്കുന്നു. ഒരു വിഭാഗത്തെ ശത്രുവായി കാണുകയാണ് അവിടെ. അതാണ് നാം മണിപ്പൂരിൽ കണ്ടത്. കൃത്യമായ വംശഹത്യയാണ് നടക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കേരളം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണി, പ്രതിസന്ധിയിൽ ജനങ്ങളെ കയ്യൊഴിയില്ല: മുഖ്യമന്ത്രി

‘കലാപത്തിന് നേതൃത്വം കൊടുത്തവർക്ക് പശ്ചാത്തപം ഇല്ല. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങളാണ് അവിടെ നടക്കുന്നത്. മണിപ്പൂരിൽ സംസ്ഥാന – കേന്ദ്ര ഗവൺമെന്റുകളുടെ ഇടപെടൽ ഉണ്ടായോ?
വെറുപ്പിന്റെ വിദ്വേഷത്തിന്റെ വർഗീയതശക്തികളെ ഒറ്റപ്പെടുത്തുക എന്നത് പ്രധാനമാണ്.
വർഗ്ഗീയതോട് കോണ്ഗ്രസ് സമരസപ്പെട്ട് പോവുകുകയാണ്. വർഗീയ ക്കെതിരെ കോൺഗ്രസിന് ഉറച്ച നിലപാട് സ്വീകരിക്കാൻ കഴിഞ്ഞിട്ട് ഉണ്ടൊ ? അതാണ് നാം ചിന്തിക്കേണ്ടത്’, മുഖ്യമന്ത്രി വ്യകത്മാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News