വികസനക്കുതിപ്പേകാന്‍ വിഴിഞ്ഞം; വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരമെന്ന് ഔദ്യോഗികമായി പേരിട്ടു. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനന്തസാധ്യതകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : മൂന്നു ജില്ലകളില്‍ നിന്നായി നാലു ടിക്കറ്റുകള്‍ എടുത്തു; ഇത്തവണയും ഭാഗ്യം തേടി കഴിഞ്ഞ വർഷത്തെ ബമ്പർ വിജയി അനൂപ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലോഗോ വിഴിഞ്ഞത്തിന്റെ കീര്‍ത്തിമുദ്രയായി എന്നും തിളങ്ങി നില്‍ക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈന്‍ ട്രാന്‍സ്ഷിപ്പ് മെന്റ് രംഗത്ത് അനന്ത സാധ്യതകളാണ് നാടിന് തുറന്നു കിട്ടുക. അടുത്ത മാസം നാലിന് ആദ്യ കപ്പല്‍ എത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : ഞാൻ തുടങ്ങുമെന്ന് സതീശൻ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരൻ; ഒരു മൈക്കിന് വേണ്ടി പരസ്പരം പിണങ്ങി ഇരുവരും

രാവിലെ മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായി. സര്‍ക്കാരിന്റെ സ്‌പെഷല്‍ പര്‍പ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യവസായമന്ത്രി പി രാജീവ് പ്രകാശനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News