![](https://www.kairalinewsonline.com/wp-content/uploads/2023/11/cm-12.jpg)
നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പങ്കെടുക്കുന്ന മുഖാമുഖം പരിപാടി നാളെ കണ്ണൂരില്‍. ആദിവാസി, ദളിത് മേഖലയിലുള്ളവരുമായാണ് കണ്ണൂരിലെ മുഖാമുഖം. ആദിവാസി, ദളിത് മുന്നേറ്റത്തിനുള്ള സമഗ്ര ചര്‍ച്ചാ വേദിയാകും കണ്ണൂരിലെ മുഖാമുഖം പരിപാടി.
ALSO READ: തിരുവനന്തപുരത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട്; എല്‍ഡിഎഫ് ഭരണം അട്ടിമറിച്ചു
കേരളത്തിലെ ദളിത് ആദിവാസി വിഭാഗങ്ങളുടെ പരിച്ഛേദമായി കണ്ണൂരിലെ മുഖമുഖം പരിപാടി മാറും. ആദിവാസി ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍, പ്രെഫഷണലുകള്‍, സംരംഭകര്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ഊര് മൂപ്പന്‍മാര്‍, ഊര് മൂപ്പത്തിമാര്‍ തുടങ്ങിയവര്‍ മുഖാമുഖത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗങ്ങളിള്‍പ്പെട്ട 37 ഗോത്രവര്‍ഗത്തിലേയും പട്ടികജാതി വിഭാഗത്തിലേയും പ്രതിനിധികള്‍ പങ്കെടുക്കും. 1200 ലേറെ പേര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ALSO READ: സുവര്‍ണ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കൈരളി ടിവിയുടെ ജ്വാല പുരസ്‌കാര വേദി
മന്ത്രിമാരായ കെ രാജന്‍,കെ രാധാകൃഷ്ണന്‍,കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.നവകേരള സദസില്‍ ലഭിച്ച പൊതുവായ വിഷയങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ആമുഖഭാഷണം നടത്തും. തുടര്‍ന്ന് വ്യത്യസ്ത മേഖലയിലെ 10 വിദഗ്ധര്‍ സംസാരിക്കും. പ്രതിനിധികളും വിദഗ്ധരും മുന്നോട്ട് വയ്ക്കുന്ന വിഷയങ്ങളില്‍ പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിച്ച് കര്‍മപദ്ധതികള്‍ തയ്യാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.ജില്ലയിലെ എസ്സി, എസ്ടി സ്ഥാപനങ്ങളുടെ വിപണന സ്റ്റാളുകളും ഒരുക്കുന്നുണ്ട്.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here