“മൈ ലൈഫ് ആസ് എ കൊമ്രേഡ് ” പ്രകാശനം ചെയ്‌ത്‌ മുഖ്യമന്ത്രി

കെ കെ ശൈലജ ടീച്ചറിന്റെ ആത്മകഥ “മൈ ലൈഫ് ആസ് എ കൊമ്രേഡ്” മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.ദില്ലിയിലെ കേരള ഹൗസിലായിരുന്നു പ്രകാശന ചടങ്ങ് നടന്നത്. കേരളത്തില്‍ നിലനിന്നിരുന്ന ജന്മിവാഴ്ചയുടെയും പിന്നീടുണ്ടായ കമ്യൂണിസ്റ്റ് നവോഥാനത്തിന്റെയും നേര്‍ക്കാഴ്ച കൂടിയാണ് പുസ്തകം. പുസ്തകം ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും കണ്ണാടി എന്ന് പ്രകാശന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

കുട്ടിക്കാലത്ത് കടന്നുവന്ന അനുഭവങ്ങളും പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ അതിജീവിക്കേണ്ടിവന്ന നിപ്പ, കൊവിഡ്, പ്രളയം ഉള്‍പ്പെയുള്ള അനുഭവങ്ങളുടെയും കുറിപ്പാണ് മൈ ലൈഫ് ആസ് എ കൊമ്രേഡ് എന്ന പുസ്തകത്തിന്റെ പ്രമേയം.

ജനപ്രതിനിധി എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ടീച്ചർ കാഴ്ചവച്ചു. പൂർണ വിശ്വാസം അർപ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പിന്റെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും ചുമതല ശൈലജ ടീച്ചറിന് നൽകിയത്, ആ വിശ്വാസം പൂർണമായും കാത്തുസൂക്ഷിക്കാൻ ടീച്ചറിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.

ടീച്ചർ ആരോഗ്യമന്ത്രി ആയിരുന്നപ്പോഴുള്ള പ്രവർത്തനങ്ങൾ ആദരവ് അർഹിക്കുന്നതാണെന്നും കേരളത്തിലെ ഒട്ടനവധി സാമൂഹിക പ്രശ്നങ്ങൾക്ക് ടീച്ചർ പരിഹാരം കണ്ടുവെന്നും റിട്ട.ജസ്റ്റിസ് കുര്യൻ ജോസഫ് വേദിയിൽ പറഞ്ഞു.

കേരള ഹൗസിൽ നടന്ന ചടങ്ങിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ,കേരള സർക്കാരിൻറെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് സംസ്ഥാനത്തിലെ മറ്റ് മന്ത്രിമാർ ജനപ്രതിനിധികൾ മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News