വയനാട് പുനരധിവാസം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി

WAYANAD

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കത്ത് മുഖ്യമന്തി പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.  പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്ന കൂടിക്കാഴ്ച.

ALSO READ: ‘അംഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിൽക്കാത്ത സംഘനടയാണത്’: A.M.M.Aയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി ഗായത്രി വർഷ

വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ പ്രധാനമന്ത്രി നേരിട്ടെത്തി സന്ദർശിച്ചിരുന്നു.  തുടർന്ന് കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സന്ദർശനം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ALSO READ: ഏതു ഉന്നതരായാലും സംരക്ഷിക്കില്ല; തെറ്റുകാരെ സംരക്ഷിക്കുക പാര്‍ട്ടി നിലപാടല്ല: കെ രാധാകൃഷ്ണന്‍ എംപി

കഴിഞ്ഞ ദിവസം പ്രളയം ഉണ്ടായ ത്രിപുരയ്ക്ക് കേന്ദ്ര സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 40 കോടി രൂപയുടെ അടിയന്തിര സഹായമാണ് കേന്ദ്ര സർക്കാർ ത്രിപുരയ്ക്ക് പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിലൂടെ ഇക്കാര്യമറിയിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നേരിട്ടെത്തി ദുരിതം കണ്ട വയനാടിനെ ഈ രീതിയിൽ അവഗണിക്കുന്നത് എന്ന ചോദ്യം വലിയ രീതിയിൽ ഉയർന്നിരുന്നു.

ALSO READ: മോഹന്‍ലാല്‍ ഉള്‍പ്പടെ രാജിവച്ചു; A.M.M.Aയില്‍ പൊട്ടിത്തെറി

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആ ഗ്രാമങ്ങള്‍ തന്നെ മുഴുവന്‍ ഒലിച്ചുപോയ സാഹചര്യമായിരുന്നു. 300ലധികം പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്.ഇക്കാര്യമെല്ലാം പ്രധാനമന്ത്രി നേരിട്ടെത്തിയപ്പോൾ അറിഞ്ഞിരുന്നു.ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും എന്തിനാണ് സഹായം നൽകാൻ ഇത്ര വൈകുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News