നിരീക്ഷിക്കാന്‍ ഡ്രോണ്‍, അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം നിസ്‌കാരങ്ങള്‍; യുപിയിൽ ബലിപെരുന്നാള്‍ നമസ്‌കാരത്തിന് നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്‌

ബലിപെരുന്നാള്‍ നമസ്‌കാരത്തിന് നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യുപി.റോഡ് ബ്ലോക്ക് ചെയ്തുളള നിസ്‌കാരം അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം ബലിപെരുന്നാള്‍ നമസ്‌കാരം നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഉള്‍പ്പെടെ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ALSO READ: ലോക്കോ റണ്ണിംഗ് ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിച്ച് സമരം ഒത്തു തീർക്കണം; കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

അതേസമയം ബലിയിടാൻ വിലക്കപ്പെട്ട മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും യോഗി പറഞ്ഞു. ബലിയിടാനുള്ള സ്ഥലം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മറ്റ് സ്ഥലങ്ങളിൽ ബലി പാടില്ല എന്നുമാണ് യോഗിയുടെ നിർദേശം. കൂടാതെ നിരോധിത മൃഗങ്ങളെ ബലി നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പിലുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ തടയാനും നിർദേശമുണ്ട്.

ALSO READ: വിജയ് സേതുപതിയുടെ അൻപതാം ചിത്രം; ഒറ്റ ദിവസം കൊണ്ട് മഹാരാജ നേടിയ കളക്ഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News