കേന്ദ്ര ജല്‍ശക്തി വകുപ്പിന്‍റെ കീഴിലുള്ള വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡ് (വാപ്കോസ്) മുന്‍ മേധാവി രജീന്ദര്‍ കുമാര്‍ ഗുപ്തയെ അനധികൃത സ്വത്ത സമ്പാദനത്തിന് സിബിഐ അറസ്റ്റ് ചെയതു. 38.8 കോടി രൂപ പണമായും അതിനുപുറമെ ബാങ്ക് ലോക്കറുകളുടെ താക്കോലുകളും, നിരവധി ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും അന്വേഷണ ഏജന്‍സി പിടിച്ചെടുത്തു. ഭാര്യ റീമ സിങ്കാള്‍, മകന്‍ ഗൗരവ് സിങ്കാള്‍, മരുമകള്‍ കോമള്‍ സിങ്കാള്‍ എന്നിവരും സിബിഐയുടെ കസ്റ്റഡിയിലാണ്. 19 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
രജീന്ദര്‍ കുമാര്‍ കമ്പനി മേധാവിയായിരുന്ന 2011 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലത്ത് വലിയ രീതിയില്‍ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിബിഐ റെയ്ഡ് നടത്തിയത്. ഇയാള്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കണ്‍സള്‍ട്ടന്‍സി ബിസിനസ് കമ്പനി ആരംഭിച്ചതായും ദില്ലിയുടെ വിവിധ മേഖലകളില്‍ ഫ്ലാറ്റുകളും വസ്തുക്കളും സ്വന്തമാക്കിയതായും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here