സർക്കാർ ഒപ്പമുണ്ട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒരാഴ്‌ചയ്ക്കിടെ വിതരണം ചെയ്തത് രണ്ട് കോടിയിലധികം രൂപ

cmdfr

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരാഴ്‌ച്ചയ്ക്കിടെ വിതരണം ചെയ്തത് രണ്ട് കോടിയിലധികം രൂപ 2024 സെപ്തംബർ 11 മുതൽ 18 വരെ 2,01,06,500 രൂപയാണ് പതിനാല് ജില്ലകളിൽ വിതരണം ചെയ്തത്. 1347 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ.

ALSO READ; മലപ്പുറത്ത് എംപോക്‌സ്‌; രോഗം യുഎഇയിൽ നിന്നെത്തിയ 38 വയസുകാരന്

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 11 പേർക്കായി 4,18,000 രൂപയും കൊല്ലം ജില്ലയിൽ നിന്നുള്ള
393 പേർക്കായി 45,40,000 രൂപയുമാണ് വിതരണം ചെയ്തത്.പത്തനംതിട്ടയിൽ 87 പേർക്ക് 15,09,000 രൂപയും
ആലപ്പുഴയിൽ 11 പേർക്ക് 1,78,000 രൂപയും കോട്ടയം ജില്ലയിൽ 30 പേർക്ക് 4,09,000 രൂപയും ഒരാഴ്‌ചയ്‌ക്കിടെ വിതരണം ചെയ്തിട്ടുണ്ട്. ഇടുക്കി; 40 പേർക്ക് 5,62,000 രൂപ, എറണാകുളം; 15 പേർക്ക് 2,74,000 രൂപ, തൃശ്ശൂർ; 252 പേർക്ക് 36,32,500 രൂപ, പാലക്കാട്; 264 പേർക്ക് 45,66,000 രൂപ, മലപ്പുറം; 65 പേർക്ക് 11,70,000 രൂപ എന്നിങ്ങനെയും പണം വിതരണം ചെയ്തു.

ALSO READ; ‘എ ആർ എം വ്യാജ പതിപ്പിന് പിന്നിൽ സിനിമയെ തകർക്കാനുള്ള നീക്കം’: സംവിധായകൻ ജിതിൻ ലാൽ

ഈ കാലയളവിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള 117 പേർക്ക് 17,57,000 രൂപയും വയനാട് ജില്ലയിൽ നിന്നുള്ള 8 പേർക്ക് 1,74,000 രൂപയും കണ്ണൂർ ജില്ലയിൽ നിന്നുള്ള 40 പേർക്ക് 7,51,000 രൂപയും കാസർകോട് ജില്ലയിൽ നിന്നുള്ള 14 പേർക്ക് 1,66,000 രൂപയും വിതരണം ചെയ്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News