തിമിംഗലം കരയ്ക്കടിയൽ: കടൽസസ്തനികളെ അറിയാൻ സിഎംഎഫ്ആർഐയുടെ സമുദ്ര ദൗത്യം

തിമിംഗലങ്ങൾ കരയ്ക്കടിയുന്നത് കൂടിവരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ തീരത്തെ കടൽസസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള 100-ദിവസ സമുദ്രഗവേഷണ ദൗത്യത്തിന് തുടക്കം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആർഐ) കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സമുദ്ര ദൗത്യം. കൊച്ചിയിൽ നിന്നും യാത്രതിരിച്ച സംഘം തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ പരിധിയിലുള്ള മേഖലയാണ് സർവേ നടത്തുന്നത്.

also read : റെയിൽവേയിൽ ലഭിച്ച മികച്ച ജോലി അവസരം ഉപേക്ഷിച്ച്‌ പൂർണസമയ തൊഴിലാളി പ്രവർത്തകനായി: ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ, കടൽപശു തുടങ്ങിയ കടൽസസ്തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്താനും അവയുടെ ആവാസകേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകൾ മനസ്സിലാക്കാനുമാണ് ദൗത്യം. തിമിംഗലങ്ങൾ ചത്തു കരയ്ക്കടിയുന്നത് കൂടുവരുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും ലക്ഷ്യമുണ്ട്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് കടലിലുണ്ടാകുന്ന മാറ്റങ്ങൾ ഇതിന് കാരണമാകുന്നുണ്ടോയെന്ന് പഠിക്കും. ഇക്കാര്യത്തിൽ വിശദമായ പഠനം ആവശ്യമാണെന്ന് ഈ ഗവേഷണപദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ ഡോ ആർ രതീഷ്‌കുമാർ പറഞ്ഞു. സിഎംഎഫ്ആർഐയുടെ സമുദ്രദൗത്യം ഈ പഠനത്തിന് മുതൽക്കൂട്ടാകും. പ്രതികൂല കാലാവസ്ഥയും അടിക്കടിയുള്ള ചുഴലിക്കാറ്റുകളും അതിനെ തുടർന്നുള്ള കടൽക്ഷോഭങ്ങളും കടൽസസ്തനികളെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രീയ വിവിരശേഖരണത്തിലൂടെ വിലയിരുത്താനാകും. സമുദ്രാന്തർഭാഗത്തുണ്ടാകുന്ന ശബ്ദമലിനീകരണവും കപ്പലുകളുമായുള്ള കൂട്ടിയിടിയും ബൈ-കാച്ചായി പിടിക്കപ്പെടുന്നതും തിമിംഗലം, ഡോൾഫിൻ പോലുള്ളവയ്ക്ക് ഭീഷണിയാകുന്നുണ്ട്.

also read : സ്വതസിദ്ധമായ ശൈലിയിലൂടെ ട്രേഡ് യൂണിയൻ രംഗത്തും, പൊതു രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി: സ്പീക്കർ എ എൻ ഷംസീർ

12 നോട്ടിക്കൽപരിധിക്കുള്ളിലാണ് സർവേ. സസ്തനികളുടെ സാന്നിധ്യം ബൈനോകുലർ ഉപയോഗിച്ച് തിരിച്ചറിയുകയും അവിടെയെത്തി അനുബന്ധ വിവരങ്ങൾ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. 2021ലാണ് ആദ്യമായി സിഎംഎഫ്ആർഐ കടൽസസ്തനികളുടെ വിവരശേഖരണത്തിനുള്ള ഗവേഷണ ദൗത്യത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ ഉൾപ്പെടെ 16 ഇനം കടൽസസ്തനികളുടെ സാന്നിധ്യം ഇന്ത്യൻ തീരങ്ങളിൽ നിന്ന് സിഎംഎഫ്ആർഐ രേഖപ്പെടുത്തുകയുണ്ടായി. ചെറിയ ഇടവേളക്ക് ശേഷം 2023ൽ പദ്ധതി പുനരാരംഭിക്കുകയും ചെയ്തു. ഇന്ത്യ മുഴുവൻ സർവേ നടത്തുന്നതിനായി 100 ദിവസമെടുക്കുമെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News