സിഎംആർഎൽ കൺസൾട്ടൻസി ആരോപണത്തിൽ മാധ്യമങ്ങളെ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതൊരു ഗുരുതര ആരോപണമെന്ന് താൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ നൽകിയത് താൻ പറയാത്ത കാര്യമാണ്. വിഷയം തന്‍റെ പരിധിയിൽ വരുന്ന ഒന്നല്ല. ദയവായി താൻ പറയുന്ന കാര്യം മാത്രം മാധ്യമങ്ങൾ നൽകുയെന്നും ഗവർണർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സിഎംആർഎൽ കൺസൾട്ടൻസി ആരോപണത്തിൽ മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞത്. ഇതിന്‍റെ വസ്തുത തനിക്ക് അറിയില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. എന്നാൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇതൊരു ഗുരുതര ആരോപണമെന്ന് ഗവർണർ പറഞ്ഞു എന്ന തരത്തിലായിരുന്നു. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചത്.
ALSO READ: പുതുപ്പള്ളിയിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടെന്ന് മന്ത്രി വി എൻ വാസവൻ
“മാധ്യമങ്ങളാണ് ഇതൊരു ഗുരുതര ആരോപണം എന്ന നിലയിൽ ചോദിച്ചത്. എന്നാൽ വാർത്ത നൽകിയപ്പോൾ ഗുരുതര ആരോപണമെന്ന് ഗവർണർ എന്ന നിലയിലാണ് നൽകിയത്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ എന്‍റെ വായിൽ തിരുകിക്കയറ്റരുത്”- അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ വിഷയം തന്‍റെ പരിധിയിൽ വരുന്ന വിഷയമല്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകളോ രേഖകളോ താൻ കണ്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.ദയമായി ഞാൻ പറയുന്ന കാര്യങ്ങൾ മാത്രമെ നിങ്ങൾ നൽകാവുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. സിഎംആർഎൽ വിഷയത്തിൽ ഒരു വിഭാഗം മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിഞ്ഞുള്ള പ്രതികരണം കൂടിയായിരുന്നു ഗവർണറുടെത്.
ALSO READ: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്‍ വിതരണം ആരംഭിച്ചു, 1,762 കോടി അനുവദിച്ച് ധനവകുപ്പ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here