സിഎംആര്‍എല്‍ – എക്സാലോജിക് കരാറിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കും. ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് പിന്‍വലിക്കുന്നത്.
Also Read : ഇനിമുതൽ വാട്സാപ്പ് ചാറ്റുകള്‍ ലോക്ക് ചെയ്യാം; ‘സീക്രട്ട് കോഡ്’എന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്
ഹര്‍ജിയുമായി മുന്നോട്ട് പോകാനില്ലെന്ന് ഹര്‍ജി സമര്‍പ്പിച്ച ഗിരീഷ് ബാബുവിന്റെ കുടുംബം അറിയിച്ചു. ഗിരീഷ് ബാബു അടുത്തിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ആവശ്യത്തില്‍ കഴമ്പില്ലെന്ന് കണ്ടാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഹര്‍ജി തള്ളിയത്.
Also Read : വൈറലാകാൻ ഓടുന്ന ബൈക്കിലിരുന്ന് ദമ്പതികളുടെ കെട്ടിപ്പിടുത്തം; ഒടുവിൽ പൊലീസിന്റെ വക പിഴയും
ഇതിനെതിരെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കക്ഷി ചേരാനില്ലെന്ന് ഗിരീഷ് ബാബുവിന്റെ കുടുംബം അറിയിക്കുകയായിരുന്നു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here