മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശം മുസ്ലിംവിരുദ്ധതയല്ലെന്ന് സമസ്ത നേതാവ്; ‘വാക്കുകള്‍ അടര്‍ത്തിയെടുത്ത് മുസ്ലിം വിരോധിയാണെന്ന് വരുത്താൻ ശ്രമം’

dr-abdul-hakeem-azhari

മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശം മുസ്ലിം വിരുദ്ധതയല്ലെന്നും വിവാദമാക്കേണ്ടെന്നും സമസ്ത എപി വിഭാഗം നേതാവ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം. മുഖ്യമന്ത്രി പറഞ്ഞതിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് അദ്ദേഹം മുസ്ലിം വിരോധിയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടന്നത്. അതിന് പിന്നില്‍ താത്കാലിക രാഷ്ട്രീയ ലാഭമാണ്. മുസ്ലിം സമുദായത്തിൻ്റെ പല വിഷയങ്ങളിലും അവയെ സംരക്ഷിക്കുന്ന തരത്തിൽ മുന്നിട്ടിറങ്ങുകയും മുസ്ലിംകളോട് കൈകോർക്കുകയും ചെയ്ത വ്യക്തിയാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംകളിലെ ഒരു കൂട്ടർക്ക് (ജമാഅത്തെ ഇസ്ലാമി) ജനാധിപത്യത്തില്‍ വിശ്വാസമില്ല എന്ന് പറയാനാണ് മുഖ്യമന്ത്രി ആ പ്രയോഗം നടത്തിയത്. ആ പ്രയോഗത്തെ അടര്‍ത്തിയെടുത്ത് ഖലീഫമാരുടെ ഭരണകാലം മോശമായിരുന്നെന്ന് വായിക്കാനും ചര്‍ച്ചയാക്കാനും ശ്രമിച്ചു. അത്തരം പ്രയോഗങ്ങൾ സാമുദായികാന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന കാലുഷ്യങ്ങളെ നാം കരുതിയിരിക്കണം. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളില്‍ ആരെങ്കിലും മുസ്ലിം വിരോധിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണം; പൂർണ സഹകരണം വാഗ്ദാനം ചെയ്ത് മുസ്‌ലിം സംഘടനാ നേതാക്കൾ

അങ്ങനെ മുസ്ലിം വിരോധികളെ വര്‍ധിപ്പിച്ചെടുത്ത് എല്ലാവരും മുസ്ലിങ്ങള്‍ക്കെതിരാണ് എന്ന് വരുത്തി തീര്‍ക്കുകയാണോ വേണ്ടത്. ആശയപരമായി ഇസ്ലാമിനോട് വിയോജിച്ച് നില്‍ക്കുന്ന നിരവധി പേരുണ്ട്. ഇസ്ലാമിന് അകത്തുതന്നെ ആശയപരമായി പല വ്യത്യാസങ്ങളുമുണ്ട്. പരസ്പര ബഹുമാനത്തോടെ ആശയ സംവാദങ്ങള്‍ നടത്തുന്ന രീതിയാണ്  വേണ്ടതും വളരേണ്ടതും.

സ്പർധയിലേക്ക് നയിക്കുന്ന രീതിയിൽ ആളുകൾ ഇസ്ലാം വിരോധികളാണ്, മതവിരോധികളാണ്, സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് അയാൾ ഇന്നതാണ് എന്ന് പറയുന്ന ശൈലി നമ്മുടെ സാമുദായികാന്തരീക്ഷത്തിൻ്റെ വളർച്ചയ്ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ഖലീഫ പ്രയോഗം ജമാഅത്തെ ഇസ്ലാമിയാണ് മുസ്ലിം വിരുദ്ധതയാണെന്ന് പ്രചരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration