സി എന്‍ മോഹനന്‍ മറുപടി നല്‍കിയില്ലെന്ന മാത്യു കുഴല്‍നാടന്റെ ആരോപണം വസ്തുതാവിരുദ്ധം; മറുപടിയുടെ പകര്‍പ്പ് കൈരളി ന്യൂസിന്

സി പി ഐ (എം) എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ
വക്കീൽ നോട്ടീസിന് മറുപടി നൽകിയില്ലെന്ന മാത്യു കുഴൽനാടൻ്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് വ്യക്തമായി. വക്കീൽ നോട്ടീസിന് മറുപടി നൽകിയതിന് തെളിവ് പുറത്തു വന്നു. ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായും മറുപടിയിൽ സി.എൻ മോഹനൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 11 നാണ് അഭിഭാഷകൻ മുഖേന മറുപടി നൽകിയത്.

Also Read : എന്റെ സ്വന്തം മകള്‍ക്ക് അച്ഛനില്ലേ, ഒരുത്തനെങ്കിലും എന്നെ വിളിച്ചോ? എല്ലാവരും മറന്നു; വീഡിയോയുമായി ബാല

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മാത്യു
കുഴൽനാടൻ എം എൽ എ, സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനെതിരെ ആരോപണം ഉന്നയിച്ചത്. ജില്ലാ സെക്രട്ടറിക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി ഉണ്ടായില്ലെന്നായിരുന്നു ആരോപണം. എന്നാൽ വക്കീൽ നോട്ടീസിന് മറുപടി നൽകിയില്ലെന്ന മാത്യു കുഴൽനാടൻ്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് വ്യക്തമായി. വക്കീൽ നോട്ടീസിന് മറുപടി നൽകിയതിന് തെളിവ് പുറത്തു വന്നു. കുഴൽനാടനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായും സി എൻ മോഹനൻ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 11 നാണ് അഭിഭാഷകൻ മുഖേന മറുപടി നൽകിയത്.

Also Read : അധ്യക്ഷനായി സുരേഷ് ഗോപി വേണ്ട; എതിർപ്പറിയിച്ച് എസ്ആര്‍എഫ്ടിഐ വിദ്യാര്‍ത്ഥി യൂണിയന്‍

സി എൻ മോഹനൻ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന തൻ്റെ ആരോപണത്തിന് സി പി ഐ എം നേതൃത്വത്തിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല എന്നായിരുന്നു രണ്ടാമത്തെ ആരോപണം. എന്നാൽ കുഴൽനാടൻ ആരോപണം ഉന്നയിച്ച ദിവസം തന്നെ മണിക്കൂകൂറുകൾക്കകം സി എൻ മോഹനൻ നിലപാട് വ്യക്തമാക്കിയിരുന്നു. തൻ്റെ സ്വത്ത് സംബന്ധിച്ച് കുഴൽനാടന് അറിയാവുന്ന വിവരങ്ങൾ പുറത്തു വിടാൻ അദ്ദേഹം വെല്ലുവിളിച്ചു .

തന്നെക്കുറിച്ച് ഉന്നയിച്ച ആക്ഷേപങ്ങൾ തെളിയിക്കണം .
കുഴൽനാടനെതിരെ താൻ ആരോപണം ഉന്നയിച്ചത് തെളിവുകളുടെയും മാത്യു കുഴൽനാടൻ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൻ്റെയും പിൻബലത്തിലാണെന്നും സി എൻ മോഹനൻ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News