ലൈവ് വാര്‍ത്താ അവതരണത്തിനിടെ സ്തനാര്‍ബുദം ബാധിച്ച വിവരം പങ്കുവെച്ച് മുതിര്‍ന്ന സിഎന്‍എന്‍ അവതാരകയും റിപ്പോര്‍ട്ടറുമായ സാറ സിഡ്നര്‍. ലെവിനിടെയാണ് രോഗവിവരത്തെപ്പറ്റി തുറന്നുപറഞ്ഞ സാറ താനിപ്പോള്‍ ചികിത്സയിലാണെന്നും വ്യക്തമാക്കി.
ജീവിതത്തില്‍ ഒരിക്കലും രോഗം ബാധിച്ച് കിടന്നിട്ടില്ല. ഞാന്‍ പുകവലിക്കാറില്ല. മദ്യപിക്കുന്നതും വളരെ അപൂര്‍വ്വമാണ്. എന്റെ കുടുംബത്തിലാര്‍ക്കും സ്തനാര്‍ബുദവുമില്ല. എന്നാല്‍ എനിക്ക് ഇപ്പോള്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നു. ഇക്കാര്യം ഉറക്കെ പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്.
സ്റ്റേജ് 3 ഭൂരിഭാഗം സ്ത്രീകള്‍ക്കും ഒരു വധശിക്ഷയാകില്ല. രോഗം സ്ഥിരീകരിച്ചതിന് ശേഷം നടത്തിയ ചില ഗവേഷണങ്ങള്‍ തന്നെ ഞെട്ടിപ്പിച്ചുവെന്നും സാറ പറഞ്ഞു. സ്തനാര്‍ബുദം ബാധിച്ച കറുത്തവംശജരായ സ്ത്രീകളില്‍ മരണസാധ്യത 41 ശതമാനം കൂടുതലാണെന്ന് തന്റെ അന്വേഷണത്തിലൂടെ കണ്ടെത്തി.
Also Read : ‘ഇങ്ങനെ പോയാല്‍ ഇവനെന്റെ സീനിയറാകും’; ഷൈന്‍ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബന്‍
എല്ലാ വംശത്തില്‍പ്പെട്ട സ്ത്രീകളും കൃത്യസമയത്ത് മാമോഗ്രാം ചെയ്യണമെന്നും ശരീരം കൃത്യമായി പരിശോധിക്കണം. എന്നെ പോലെ രോഗം വേഗം കണ്ടെത്താന്‍ ശ്രമിക്കണം. എന്നെ തന്നെ തെരഞ്ഞെടുത്ത ഈ രോഗത്തോട് എനിക്ക് നന്ദിയുണ്ട്. എന്തൊക്കെ നരകത്തിലൂടെ കടന്നുപോകേണ്ടി വന്നാലും, ഈ ജീവിതത്തോട് എനിക്ക് വല്ലാത്ത പ്രണയമാണ്. ജീവിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യമായി എനിക്ക് ഇപ്പോള്‍ തോന്നുന്നു. ഞാന്‍ സന്തോഷവതിയാണ്. എന്നെ മുമ്പ് ശല്യപ്പെടുത്തിയിരുന്ന ഒരു കാര്യവും ഇപ്പോള്‍ എനിക്ക് പ്രശനമല്ല – സാറ പറഞ്ഞു.
Please for the love of God get your mammograms and do your self exams. I want you to thrive my sisters. 🩷🩷🩷🩷🩷🩷🩷 pic.twitter.com/jIuW8WwSb2
— Sara Sidner (@sarasidnerCNN) January 8, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here