“ഞാന്‍ എന്റെ വാക്കുകളില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു”; ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന വ്യാജ വാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍

ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ വ്യാജ ആരോപണം ആവര്‍ത്തിച്ചതില്‍ ക്ഷമ ചോദിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍. ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണം ആവര്‍ത്തിച്ചതിലാണ് സാറ സിദ്‌നര്‍ ട്വിറ്ററിലൂടെ ക്ഷമാപണം നടത്തിയത്.

Also Read : ലോകമാകെ ഇനി ഇടുക്കിയുടെ സുഗന്ധം; കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് യാഥാര്‍ഥ്യമായി: മുഖ്യമന്ത്രി

വടക്കന്‍ ഇസ്രായേലില്‍ തലയറുക്കപ്പെട്ട നിലയില്‍ 40 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു സിഎന്‍എന്നിന്റെ വ്യാജ വാര്‍ത്ത. വാര്‍ത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്രായേലിന്റെ വ്യാജ ആരോപണം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു.

‘കഴിഞ്ഞ ദിവസം ഹമാസ് കുട്ടികളുടെ തലവെട്ടിയെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നുമാണ് ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഇസ്രായേല്‍ സര്‍ക്കാര്‍ ഇന്ന് അറിയിച്ചത്. ഞാന്‍ എന്റെ വാക്കുകളില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു’- മാധ്യമപ്രവര്‍ത്തക ട്വിറ്ററില്‍ കുറിച്ചു.

ഇതേ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യാജ വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു. തുടര്‍ന്ന് വൈറ്റ് ഹൗസ് തന്നെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് തിരുത്തുകയായിരുന്നു.

അതേസമയം പലസ്തീൻ പോരാളിസംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും തെറ്റായ വിവരങ്ങളുള്ള വീഡിയോകളും മറ്റും മെറ്റ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങനൊരുങ്ങുകയാണ് മെറ്റ. യൂറോപ്യൻ യൂണിയന്റെ ഭീഷണി മൂലമാണ് മെറ്റയുടെ ഈ നീക്കം.

Also Read : ഹമാസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ നീക്കാൻ മെറ്റ, ഒരു ഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് വിമർശനം

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് മെറ്റ തടയുന്നില്ല എന്നാരോപിച്ച് യൂറോപ്യൻ യൂണിയൻ കടുത്ത വിമർശനമുന്നയിച്ചിരുന്നു. ഇതോടെ മെറ്റ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. ആക്രമണം തുടങ്ങിയ ശേഷം മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 795,000-ലധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി മെറ്റ പറയുന്നു. എന്നാൽ ഈ നടപടി ഹമാസിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നടക്കുന്നതിൽ വിമർശനമുണ്ട്. ഇസ്രയേൽ അനുകൂല പ്രൊഫൈലുകളും മറ്റും പുറത്തുവിടുന്ന വ്യാജവാർത്തകൾ മെറ്റ കാര്യമായെടുക്കുന്നില്ല എന്നാണ് വിമർശനം.

ALSO READ: എല്‍ഡിഎഫ് പലസ്തീൻ ജനതയ്ക്കൊപ്പം, നമുക്ക് വേണ്ടത് സമാധാനം: ഇ പി ജയരാജന്‍

മുഖം മങ്ങിയ ചിത്രങ്ങളും മറ്റും അനുവദിക്കുന്ന മെറ്റ നിലവിൽ കൃത്യമായ ചിത്രങ്ങൾ പ്രദർശിപ്പിക്കാനോ പോസ്റ്റ് ചെയ്യാനോ അനുവദിക്കുന്നില്ല. ‘violence and incitement policy’യിൽ കാര്യമായ മാറ്റവും മെറ്റ വരുത്തി. ചില പോസ്റ്റുകൾ ഉപയോഗപ്രദമാണെങ്കിൽ കൂടിയും പോളിസി വയലേഷൻ മൂലം പോസ്റ്റ് ചെയ്യാനാകില്ലെന്ന് മെറ്റ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News