സാമ്പത്തിക ക്രമക്കേട്; കോട്ടയത്ത് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

വ്യാപകമായ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. പിരിച്ചുവിട്ടത് കോൺഗ്രസ് ഭരിക്കുന്ന കോട്ടയം തലപ്പലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയെ. സഹകരണസംഘം ജോയിൻറ് രജിസ്ട്രാറിന്റേതാണ് നടപടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ജെ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് പിരിച്ചുവിട്ടത്.

ALSO READ: എയര്‍ ഇന്ത്യയില്‍ ചോര്‍ച്ച; നനഞ്ഞു യാത്രക്കാർ; പ്രതികരിക്കാതെ അധികൃതർ

ക്രമവിരുദ്ധമായി വായ്പ നൽകുക, ഉടമ അറിയാതെ വസ്തുവിന്മേൽ വായ്പ നൽകുക എന്നീ ക്രമക്കേടുകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സഹകരണ സംഘം രജിസ്ട്രാറിന്റെ അനുമതിയില്ലാതെ സ്വന്തം തീരുമാനങ്ങൾ നടപ്പാക്കി എന്നതും സമിതി പിരിച്ചുവിടാനുള്ള കാരണമായി പറയുന്നു.

ALSO READ: വിവാഹം ആകാശത്തുവച്ച് , 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വിവാഹത്തിന്റെ റീക്രിയേഷന്‍; വൈറല്‍ വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News