കരുവന്നൂരിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല; മന്ത്രി വിഎൻ വാസവൻ

കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. 282 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുക്കാനുണ്ടെന്നും 73 കോടി രൂപ ഇതുവരെ നല്‍കിയെന്നും 50കോടി രൂപ കൂടി നൽകാൻ ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സഹകരണവകുപ്പിലെയും കേരള ബാങ്കിലെയും പ്രതിനിധികളുമായി ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read; ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് മെഡിക്കല്‍ കോളേജിന്റെ അംഗീകാരം

ഒരാൾക്കും ഒരു രൂപ പോലും നഷ്ടമാവാത്ത രീതിയിൽ കരുവന്നൂർ ബാങ്കിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കും.. പുനരുദ്ധാരണ നിധി ഉടൻ നിലവിൽ വരും. കേരള ബാനിന്റെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിക്കുമെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

ഇതുവരെ 73കോടി രൂപ തിരിച്ചു നൽകിയിട്ടുണ്ട് എന്നും 50കോടി രൂപ ഉടൻ നൽകാൻ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അന്പത്തിനായിരം രൂപ വരെ നിക്ഷേപമുള്ളവർക്ക് മുഴുവൻ തുകയും ഒരു ലക്ഷത്തിനു മുകളിൽ നിക്ഷേപം ഉള്ളവർക്ക് ആദ്യ ഘട്ടത്തിൽ അന്പത്തിനായിരം രൂപയും ലഭ്യമാക്കും. ചികിത്സ, വിവാഹം തുടങ്ങി അടിയന്തര സഹായം ആവശ്യമുള്ളവർക്ക് മാനദണ്ഡം അനുസരിച്ച് കൂടുതൽ തുക ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read; ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണം; ഹരിദാസിനും ബാസിത്തും ലെനിന്‍ രാജും സംസാരിക്കുന്ന ഓഡിയോ കൈരളി ന്യൂസിന്

2011 മുതൽ ബാങ്കിൽ ക്രമക്കേട് നടന്നിട്ടുണ്ട്. 2019ലാണ് പരാതി കിട്ടിയത്. പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷണം ആരംഭിക്കുകയും റിപ്പോർട്ട്‌ ലഭിച്ച ഉടൻ കുറ്റക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഉണ്ടായ ഇ ഡി ഇടപെടൽ രാഷ്ട്രീയം ലക്ഷ്യം വച്ചുള്ളതാണെന്ന് വ്യക്തമാണെന്നും സഹകരണ മേഖലയെ തകർക്കാൻ ഉള്ള എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോൽപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read; ന്യൂസ് ക്ലിക്കിന്റെ ഓഫീസ് സീല്‍ ചെയ്ത് ദില്ലി പൊലീസ്; അഞ്ചു പേര്‍ കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News